അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

08:39 am 22/6/2017 ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ Read more about അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു[…]

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി

08:25 am 22/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തി നിര്‍ഭരമായി.ജൂണ്‍ 16, 17 (വെള്ളി, ശനി) തീയ്യതികളില്‍ സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6 മുതല്‍ 9 വരെയായിരുന്നു യോഗങ്ങള്‍. രക്ഷാധികാരിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ദൈവശാസ്ത്ര ചിന്തകനുമായ വെരി Read more about ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി[…]

ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍

08:36 am 21/6/2017 ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടേയും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഇദംപ്രഥമമായി സംയുക്തമായി ജൂലൈ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ കുര്‍ബാനയ്ക്ക് മുന്‍ വികാരി ഫാ. ലിഗോരി ജോണ്‍സണ്‍ ഫിലിപ്പ്‌സ്, ഫാ. ഡേവി കാവുങ്കല്‍ സി.എം.ഐ, ഫാ. ബിജു നാറാണത്ത് സി.എം.ഐ എന്നിവരും മറ്റ് അനവധി വൈദീകരും ഒത്തുചേരും. ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് തോമസ് & എല്‍സി Read more about ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍[…]

എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും

08:36 am 21/6/2017 ഷിക്കാഗോ: എല്‍മസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആദ്ധ്യാത്മിക സംഘടനകളായ യുവജന പ്രസ്ഥാനത്തിന്റെയും ഫോക്കസിന്റെയും നേതൃതത്തില്‍ ഈ ജൂണ്‍ ഇരുപത്തി അഞ്ചാം തിയ്യതി വൈകിട്ട് അഞ്ചു മണിമുതല്‍ ഏഴു മണി വരെ ലോക പ്രശസ്ത സുവിശേഷകനും പ്രാസംഗികനും ആയ വൈദികന്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും നടത്തപ്പെടുന്നു . ജൂണ്‍ ഇരുപ്പത്തിയഞ്ചിന് എല്‍മസ്റ്റിലെ 905 സൗത്ത് കെന്‍റ് അവന്യുയില്‍ കുടുബം ദൈവത്തിന്റെ ആലയം ( Family God’s dwelling place) Read more about എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും[…]

ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിന്റെ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷന്‍ സന്ദര്‍ശനവും സി സി ഡി അവാര്‍ഡ് വിതരണവും ജൂണ്‍ 23 ന്

08 :35 am 21/6/2017 – ലൂക്കോസ് ചാമക്കാല ന്യൂയോര്‍ക്ക്: കോട്ടയം രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷന്‍ സന്ദര്‍ശ്ശിക്കുന്നു .ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് 7 പിഎംന് റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷനുകളുടെ കൂടാരയോഗം ജോയ് തറത്തട്ടേലിന്റെ വീട്ടില്‍ വച്ച് കൂടാരയോഗ പ്രാര്‍ത്ഥനയിലും അഭിവന്ദ്യ തിരുമേനി പങ്കെടുക്കുന്നു .തുടര്‍ന്ന് ഞായറാഴ്ച വെസ്റ്റ്‌ചെസ്റ്റര്‍ റോക്‌ലാന്‍ഡ് മിഷന്‍ പുതിയതായി വാങ്ങിയ മാതാവിന്റെ നാമത്തിലുള്ള ദേവാലയം വിശ്വാസികള്‍ക്ക് ഒപ്പം സന്ദര്‍ശ്ശിക്കുന്നു .തുടര്‍ന്ന് മരിയന്‍ Read more about ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിന്റെ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷന്‍ സന്ദര്‍ശനവും സി സി ഡി അവാര്‍ഡ് വിതരണവും ജൂണ്‍ 23 ന്[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

07:45 am 20/6/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകമാദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ജൂലൈ 2, ഞായറാഴ്ച കൊടിയേറുന്നു. ജൂണ്‍ 30, വെള്ളിയാഴ്ച വൈകിട്ട് 7 ന് റവ. ഫാ. ജോര്‍ജ് മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും നൊവേനയും നടത്തപ്പെടും. ജൂലൈ 1, ശനിയാഴ്ച രാവിലെ 8:30 ന് മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാനയില്‍ ഫാ. ബാബു മഠത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ജൂലൈ 2, ഞായറാഴ്ച രാവിലെ 8 ന് വി.കുര്‍ബാനയും Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍[…]

ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദൈവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്

07:19 am 19/6/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ തന്നെ ഉള്ള ഹാവേര്‍സ്‌ട്രൊയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ എന്ന പള്ളിയാണ് റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. ഇന്ന് മരിയന്‍ ഷ്രയിനില്‍ ചേര്‍ന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദൈവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങള്‍ക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ Read more about ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദൈവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്[…]

വാണാക്യൂ പള്ളിയില്‍ മോര്‍ യാക്കോബാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 18-ന്

07:16 am 17/6/2017 – ബിജു ചെറിയാന്‍ ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജയിംസ് ദൈവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂണ്‍ 18-ന് ഞായറാഴ്ച നടത്തപ്പെടുന്നു. ദൈവാലയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ലളിതമായ രീതിയിലാണ് ഇക്കൊല്ലത്തെ പെരുന്നാള്‍ ഇടവക ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ 9.15-ന് പ്രഭാത നമസ്കാരവും, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, 11.30-ന് പ്രദക്ഷിണവും, തുടര്‍ന്ന് ആശീര്‍വാദവും നടത്തപ്പെടും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫാ. Read more about വാണാക്യൂ പള്ളിയില്‍ മോര്‍ യാക്കോബാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 18-ന്[…]

ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് 50 എപ്പിസോഡ് പൂര്‍ത്തിയാകുന്നു

08:49 pm 15/6/2017 ഗുഡ്‌നെസ്സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീറോ മലബാര്‍ സഭാ മേലദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവുമായുള്ള അഭിമുഖം “”ദൈവത്തോടൊപ്പം ജനങ്ങളിലേക്ക്” അന്‍പതാം എപ്പിസോഡിലേക്ക് പ്രവേശിക്കുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ പീറ്റര്‍ കെ ജോസഫിന്റെ ആശയത്തില്‍ ഉടലെടുത്ത അഭിമുഖം ഇതിനോടകം ഏറെ ജനശ്രദ്ധ നേടി. കത്തോലിക്കാസഭയിലും, പൊതു സമൂഹത്തിലും ഉണ്ടാകുന്ന വെല്ലുവിളികളെയും സമകാലിക വിഷയങ്ങളെയും വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെയും, ലളിതമായും കൈകാര്യം ചെയ്യുന്ന ഈ പരിപാടിയുടെ പ്രൊഡ്യൂസര്‍ ആന്റണി കണ്ടം പറമ്പിലാണ്. Read more about ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് 50 എപ്പിസോഡ് പൂര്‍ത്തിയാകുന്നു[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു

– ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുന്നാള്‍ ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു . ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികനും, വെരി റെവ. Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു[…]