Default title

7:23 am 18/5/2017 ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ ജൂണ്‍ 10-ന് – രാജന്‍ ആര്യപ്പള്ളില്‍ ഡാളസ്: ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും കണ്‍വന്‍ഷനും ജൂണ്‍ 9 മുതല്‍ 11 വരെ 9401 സൈയ്ന്‍ റോഡ്, ഡാളസ്, ടെക്‌സാസ് 75227 വെച്ച് നടക്കും. നിലവിലുള്ള ന്യൂഗാര്‍ലന്റ്ചര്‍ച്ച് ഓഫ്‌ഗോഡ് പുതിയ ആരാധന സ്ഥലത്തേക്ക് മാറിയതുകൊണ്ട് ന്യൂ ഗാര്‍ലന്റ്ചര്‍ച്ച് ഓഫ് ഗോഡ് എന്ന ചര്‍ച്ചിന്റെ പേര് Read more about Default title[…]

കരിമസ്മ 2017 ഡാലസില്‍ ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

09:00 pm 17/5/2017 – ഷാജി രാമപുരം ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017 മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു. തകര്‍ന്നടിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പുതു നാമ്പുകളായി പുനസ്ഥാപിക്കപ്പെടുന്നതാണ് ദൈവീക സാന്നിധ്യം. നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന വിശുദ്ധ പത്രോസ് ശ്ലീഹായോടുള്ള കര്‍ത്താവിന്റെ ചോദ്യം ഇന്നത്തെ Read more about കരിമസ്മ 2017 ഡാലസില്‍ ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു[…]

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

08:56 pm 17/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, പരിശുദ്ധ ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് മെയ് 14 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ Read more about ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു[…]

ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.

07:28 am 17/5/2017 – അനില്‍ മറ്റത്തികുന്നേല്‍ താമ്പാ: അമേരിക്കയിലെ ക്‌നാനായ സമൂഹത്തിലെ റിട്ടയര്‍മെന്റ് പ്രായം ചെന്നവരുടെ സ്വപനമായ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന താമ്പായിലെ ക്‌നാനായ ഹോംസ് എന്ന റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ പണികള്‍ പുരോഗമിക്കുന്നു. വെറും മാസങ്ങള്‍ മാത്രം അകലെയായി നില്‍ക്കുന്ന ഈ റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ 26 ല്‍ 16 വീടുകളും ഇതിനകം തന്നെ വിറ്റുപോയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ സ്ഥല സൗകര്യങ്ങള്‍ ക്രമീകരിക്കുന്നത് ഈ വര്ഷം സെപ്തംബറോടുകൂടി പൂര്‍ത്തിയാകുന്നതോടെ, ഒക്ടോബര്‍ മാസം മുതല്‍ തന്നെ വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് Read more about ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.[…]

സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച

07:22 am 16/5/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ സ്റ്റീവനേജ്: പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ അമ്മ ‘കുട്ടിയിടയര്‍ക്ക്’ പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം നല്‍കിയതിന്റെ നൂറാം വാര്‍ഷികം ആഗോള കത്തോലിക്കാ സഭയോടൊപ്പം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഫാത്തിമായില്‍ പരിശുദ്ധ അമ്മ നല്‍കിയ ദിവ്യ സന്ദേശം പൂര്‍ണ്ണമായി അനുവര്‍ത്തിച്ച വിശ്വാസി സമൂഹം പൈശാചിക ശക്തിയുടെ മേല്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് കൈവരിച്ച വിജയത്തിന്റെ ആഹ്‌ളാദവും, പരിശുദ്ധ ജപമാലയുടെയും ദൈവീക കരുതലിന്റെയും ശക്തിയും, വിശ്വാസവും പ്രഘോഷിക്കുവാനും ഒപ്പം മാതൃ വണക്കത്തിനായും Read more about സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച[…]

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയില്‍ ക്‌നാനായ കാദോഷ്

07:22 pm 15/5/2017 ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയില്‍ അജപാലന മേഖലയില്‍ യുവജനങ്ങളെ മുമ്പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ക്‌നാനായ കാദോഷ് 2017-18, നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും ജീസസ് യൂത്ത് ആത്മീയ ഉപദേഷ്ടാവുമായ മാര്‍ അബ്രഹാം വിരുത്തിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന പ്രസിഡന്റ് അഖില്‍ തോമസ് പുളിവേലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ കാദോഷ് പ്രോഗ്രാമില്‍ കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലയിന്‍ ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ സ്വാഗതം പറയുകയും ചുങ്കം ഫൊറോന പള്ളി വികാരി Read more about കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയില്‍ ക്‌നാനായ കാദോഷ്[…]

ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍’ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ജൂലൈ 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍

07:26 am 15/5/2017 – സെബാസ്റ്റ്യന്‍ ആന്റണി “ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.” (വെളിപാട് 22 :12) ന്യൂ ജേഴ്‌സി: ശാലോം ടീം നയിക്കുന്ന െ്രെട സ്‌റ്റേറ്റ് ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് ജൂലൈ മാസം 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളിലായി നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, Read more about ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍’ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ജൂലൈ 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍[…]

റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

10:13 pm 14/5/2017 – സി.എസ്. ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നിന്നും രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സമീപ ഇടവകയില്‍ മുഴുവന്‍ സമയ വികാരിയായി നിയമിതനായ റവ. സോണി ഫിലിപ്പിനും, ആശാ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. ഏപ്രില്‍ 30-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. റവ. സോണി ഫിലിപ്പ് അച്ചനില്‍ നിന്നും കൊച്ചമ്മയില്‍ നിന്നും ഇടവകയ്ക്കു ലഭിച്ച Read more about റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2017 രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

06:55 pm 13/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31 ാ മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലായ് 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ച് വരുന്നു. ഇതിനോടകം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെട്ട കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് ഇടവകകളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഫറന്‍സിന് ഏതാനം മാസങ്ങള്‍ ബാക്കി നില്‍ക്കേ Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2017 രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി[…]

മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ

07:18 pm 12/5/2017 ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 6 ശനിയാഴ്ച്ച ഈ ഇടവകയിലെ കുട്ടികള്‍ക്കായി വളരെ ചിട്ടയോടെയും ഭംഗിയായും യുവജനോത്സവം നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ചുനടന്ന കലാമത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എമ്മ കാട്ടൂക്കാരന്‍ കാലാതിലകമായും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പീറ്റര്‍ വടക്കുംചേരി കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കലാപ്രതിഭയായി വിജയകിരീടംചൂടിയ ഈ കൊച്ചു കലാകാരി ലിബേര്‍ട്ടിവില്ലില്‍ താമസിക്കുന്ന സന്തോഷ്- ലിനറ്റ് കാട്ടൂക്കാരന്റെ പുത്രിയാണ്. ഗ്ലെന്‍വ്യൂവില്‍ താമസക്കാരായ Read more about മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ[…]