അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.

ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഐഎന്‍ഓസി(കേരളാ)യുടെ നേതൃത്വത്തില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിയ്ക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റ്റണ്‍) ചടങ്ങില്‍ അദ്ധ്യക്ഷത വഹിയ്ക്കും. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍, പ്രദീപ് നാഗ്നൂലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണയോഗത്തോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ഉണ്ടായിരിയ്ക്കുമെന്ന് ഡിഎഫ്എഡ്ബ്ല്യൂ Read more about അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.[…]

എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍

ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള ‘സ്‌നേഹസംഗീതം’ മെയ് മാസം 21-ാം തീയതി ആറുമണിയ്ക്ക് ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ വര്‍ഷം കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം സുപ്രസിദ്ധ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും, രഞ്ജിനി ജോസുമാണ് നയിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി Read more about എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍[…]

സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ്­ അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) സാബു സ്കറിയയെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ഏലിയാസ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ മാപ്പിന്റെ മാനേജിങ്ങ് കമ്മിറ്റി യോഗം സാബു സ്കറിയയുടെ സ്ഥാനാര്‍ഥിത്വത്തെ ഒന്നടങ്കം അനുകൂലിച്ചു. ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ നിരവധി തവണ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള സാബു സ്കറിയയുടെ Read more about സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ മുന്നേറുന്നു.

ന്യുജേഴ്‌സി: പ്രവാസി ജീവിതത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘നാമം’ മാര്‍ച്ച് 19ന് നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് അതിഗംഭീരമാക്കാനുളള ഒരുക്കങ്ങള്‍ മുന്നോറുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയുന്നതിനായുള്ള റിസപ്ഷന്‍ കമ്മിറ്റിയില്‍ സുനില്‍ രവീന്ദ്രന്‍, സന്തോഷ് മേനോന്‍, അമൃത സഞ്ജയ് , സിജി ആനന്ദ്, ഉഷ മേനോന്‍, സുമേഷ് നായര്‍ എന്നിവരാണുള്ളത്. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിഗണനയോടെ സ്വീകരിക്കുകയും ഏറ്റവും നല്ലൊരനുഭവം സമ്മാനിക്കുകയും ചെയ്യുമെന്നും പ്രോഗ്രാം കണ്‍വീനര്‍ സജിത് Read more about നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ മുന്നേറുന്നു.[…]