യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

11:24 am _3/3/2017 സനാ: യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു. അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളിൽ 20 തവണയാണ് വ്യോമാക്രമണം നടന്നത്. യെമൻ സർക്കാരിന്‍റെ സഹകരണത്തോടെയാണ് വ്യോമാക്രമണം നടന്നതെന്നും പെന്‍റഗണ്‍ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.

യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

07:55 am 01/3/2017 സിറിയ്ക്കെതിരെ ഉപരോധം ശുപാർശ ചെയ്യുന്ന യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തിലാണ് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം കൊണ്ടുവന്നത്. ഇത് ഏഴാം തവണയാണ് റഷ്യയും ചൈനയും , സിറിയക്കെതിരായ പ്രമേയം വീറ്റോ ചെയ്യുന്നത്. 2015ൽ രാജ്യത്തെ സാധാരണക്കാർക്കുമേൽ സിറിയ മൂന്നുതവണ രാസായുധം പ്രയോഗിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിരുന്നു.

സാന്‍റിയാഗോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മൂന്നു പേർ മരിച്ചു.

08:45 am 28/2/2017 സാന്‍റിയാഗോ: ചിലിയിലെ സാന്‍റിയാഗോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മൂന്നു പേർ മരിച്ചു. ഏഴു പേരെ കാണാതായി. കനത്ത മഴയെ തുടർന്നു നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്തെ റോഡ് ഗതാഗതവും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. 3,000 ൽ അധികം അളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാർപ്പിച്ചിരിക്കുന്നത്. സാന്‍റിയാഗോയിൽ 15 ലക്ഷത്തോളം വീടുകളിലേക്കുള്ള ജലവിതരണമാണ് തടസപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജലവിതരണം പുനരാരംഭിക്കുവാനുള്ള പരിശ്രമത്തിലാണ് ദുരന്തനിവാരണ സേനയെന്നു പ്രസിഡന്‍റ് മിഷേൽ ബാഷ്ലെ പറഞ്ഞു.

താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു.

07:03 pm 27/2/2017 കാബൂൾ: താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖുണ്ടൂസ് പ്രവിശ്യയിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാൾ കൊല്ലപ്പെട്ട വിവരം താലിബാൻ സ്ഥിരീകരിച്ചെന്ന് ഖാമ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സലാമിനൊപ്പം സംഘടനയുടെ മറ്റൊരു നേതാവായ ഖ്വാരി അമീനും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

02:33 pm 27/2/2017 കൊളംബോ: ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ കാലുടരയിൽ വച്ചാണ് സംഭവമുണ്ടായത്. ഗുണ്ടാ സംഘത്തിന്‍റെ തലവനും രണ്ടു ജയിൽ ജീവനക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബസ് റോഡിൽ തടഞ്ഞ് ആയുധധാരികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലങ്കയിൽ ജയിൽ ബസിന് നേരെ ആയുധധാരികളുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ രാഷ്ട്രീയ നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ Read more about ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.[…]

ചിയാംഗ്സി പ്രവിശ്യയയിലെ നാൻചാംഗിൽ ആഡംബര ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു.

05:33 pm 25/2/2017 ബെയ്ജിംഗ്: ചിയാംഗ്സി പ്രവിശ്യയയിലെ നാൻചാംഗിൽ ആഡംബര ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. നിരവധിപ്പേർ ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എച്ച്എൻഎ പ്ലാറ്റിനം മിക്സ് ഹോട്ടലിന്‍റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സിറിയൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:33 pm 24/2/2017 അ​ങ്കാ​റ: സി​റി​യ​ൻ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സു​ര​ക്ഷ ചെ​ക്പോ​സ്റ്റി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 35 സാ​ധാ​ര​ണ​ക്കാ​രും ആ​റു വി​മ​ത​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച സി​റി​യ​യി​ലെ അ​ൽ​ബാ​ബി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ ഏ​ക ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു അ​ൽ ബാ​ബ്. വ്യാ​ഴാ​ഴ്ച അ​ൽ ബാ​ബി​ൽ​നി​ന്നും സി​റി​യ​ൻ വി​മ​ത​ർ ഐ​എ​സി​നെ പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു.

സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു.

09:12 am 24/2/2017 സനാ: സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ജിസാനിലെ അൽ-കറാസ് സൈനിക താവളത്തിനുനേരെ യെമൻ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച അസിറിലെ ദഹറാൻ അൽ-ജനുബിൽ യെമൻ സേന നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യെമൻ അതിർത്തിയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 128 സൗദികളാണ് കൊല്ലപ്പെട്ടത്. യെമനിൽ മുൻ Read more about സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു.[…]

ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു.

11;54 am 23/2/2017 ചെന്നൈ: ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഒന്പതിനാണ് സംഭവം. അമിതമായ തിരക്ക് കാരണം ഏഴു പേരും ട്രെയിനിൽ വാതിൽപ്പടിയിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് റെയിൽവേ പോലീസ് ഫോഴ്സ് സൂപ്രണ്ട് ഡോ. പി. വിജയകുമാർ പറഞ്ഞു. 2015-16 കാലത്ത് ചെന്നൈയിൽ 13 പേർ ട്രെയിനിൽ Read more about ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു.[…]

തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം.

8:06 am 23/2/2017 അങ്കാറ: തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം. ശിരോവസ്ത്രം ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനമാണ് തുർക്കി സൈന്യം നീക്കം ചെയ്തത്. വനിതാ സൈനികർക്കു തങ്ങളുടെ തോപ്പിക്ക് അടിയിലോ പട്ടാളവേഷത്തിന്‍റെ നിറത്തിനോടു ചേരുന്ന നിറത്തിലുള്ള ശിരോവസ്ത്രങ്ങളോ ഇനിമുതൽ ധരിക്കുവാൻ സാധിക്കും. 2010 ൽ യൂണിവേഴ്സിറ്റി കാന്പസുകളിലും 2013ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുഷനുകളിലും 2014 ൽ ഹൈസ്കൂളുകളിൽ ശിരോവസ്ത്രത്തിനുണ്ടായിരുന്ന വിലക്ക് സർക്കാർ ഉപേക്ഷിച്ചിരുന്നു.