അലപ്പോയില്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു
09:12 AM 19/12/2016 ഡമസ്കസ്: വിമതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കിഴക്കന്‍ അലപ്പോയില്‍ സിവിലിന്‍മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നു. ഞായറാഴ്ച വൈകീട്ടോടെ സിവിലിയന്മാരെ കൊണ്ടുപോകാന്‍ എത്തിയ ബസുകള്‍ യാത്ര തുടങ്ങിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1200 പേരെ ബസുകളില്‍ കയറ്റി. അന്താരാഷ്ട്ര റെഡ്ക്രോസ്, സിറിയന്‍ അറബ് റെഡ്ക്രസന്‍റ് എന്നിവയുടെ നേതൃത്വത്തിലാണ് ബസുകള്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലപ്പോയിലെ സുകാരി ജില്ലയിലെ പ്രധാന കവാടത്തിലാണ് 1500ഓളം ആളുകള്‍ കുടുങ്ങിയത്. ഇദ്ലിബിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫുവ, കെഫ്രായ നഗരങ്ങളിലേക്ക് സിവിലിയന്മാരെ Read more about അലപ്പോയില്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു[…]