നാഷണല്‍ ജ്യോഗ്രഫികിന്റെ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

09:39 am 28/10/2016 ഇസ്ലാമാബാദ്: നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ ഷര്‍ബത് ഗുല അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഇവരെ അറസ്റ്റ് ചെയ്തത്. പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ വ്യാജമായി ഉണ്ടാക്കിയതായും ഇതോടെ ഇരട്ടപപൗരത്വം നേടിയെടുത്തതായും എഫ്‌ഐഎ അറിയിച്ചു. 1984ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജ്യോഗ്രഫിക് ഫൊട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷാര്‍ബദ് ഗുലയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത്. പച്ച കണ്ണുകളായിരുന്നു Read more about നാഷണല്‍ ജ്യോഗ്രഫികിന്റെ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാക്കിസ്ഥാനില്‍ അറസ്റ്റില്‍[…]

സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്.

08:47 am 23/10/2016 യുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ ബശ്ശാര്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്. യു.എന്‍ അന്വേഷണ സമിതിയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സും(OPCW) സംയുക്തമായാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് രക്ഷാസമിതിക്ക് കൈമാറിയത്. 2015 മാര്‍ച്ച് 16ന് ഇദ്ലിബ് പ്രവിശ്യയിലെ ഖുമീനാസ് ഗ്രാമത്തില്‍ മാരകമായ രാസായുധം പ്രയോഗിച്ചതിന്‍െറ ഉത്തരവാദിത്തം സിറിയന്‍ സൈന്യത്തിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 2015 മാര്‍ച്ചില്‍ Read more about സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്.[…]

പ്രത്യാക്രമണം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്

10;14 am 22/10/2016 മൊസൂള്‍: വടക്കൻ ഇറാഖിൽ പ്രത്യാക്രമണം ശക്തമാക്കി ഇസ്ളാമിക് സ്റ്റേറ്റ്. കിർക്കുക്കിൽ ഇസ്ളാമിക് സ്റ്റേറ്റിന്‍റെ ആക്രമണത്തിൽ 19 പേർ മരിച്ചു. ഏറ്റുമുട്ടലിൽ 12 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു. മൊസൂൾ തിരിച്ചുപിടിക്കാൻ ഇറാഖിസൈന്യം മുന്നേറ്റം തുടരുന്നതിനിടെയാണ് കിർക്കുകിലെ പ്രത്യാക്രമണം. കുർദ്ദുകൾക്ക് ആധിപത്യമുള്ള കിർകുകിൽ സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 6 പൊലീസുകാരും 13 നിർമ്മാണത്തൊഴിലാളികളുമാണ് മരിച്ചത്. ഡ്രോൺ ആക്രമണത്തിൽ 12 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു. കിർകുക് ടൗൺഹാൾ തകർക്കുകയും സെൻട്രൽ ഹോട്ടൽ Read more about പ്രത്യാക്രമണം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്[…]

മൂസിലില്‍ മൂന്നാം ദിവസവും പോരാട്ടം രൂക്ഷം; 5000 പേര്‍ പലായനം ചെയ്തു

10:28 AM 20/10/2016 ബഗ്ദാദ്: ഐ.എസിനെതിരെ സൈന്യം പോരാട്ടം രൂക്ഷമാക്കിയതോടെ മൂസിലില്‍നിന്ന് 5000ത്തോളം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തി കടന്ന ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മൂസിലില്‍നിന്ന് രക്ഷപ്പെടുന്ന ഐ.എസ് ഭീകരരും ഈ വഴി സിറിയയിലത്തൊന്‍ സാധ്യതയുള്ളതായും അഭ്യൂഹമുണ്ട്. ഏതാണ്ട് 15 ലക്ഷം ആളുകള്‍ മൂസിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇറാഖ് സേന മൂസിലിലേക്ക് കടക്കുന്നത് തടയാന്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ, സൈന്യത്തിനെതിരെ ഐ.എസ് Read more about മൂസിലില്‍ മൂന്നാം ദിവസവും പോരാട്ടം രൂക്ഷം; 5000 പേര്‍ പലായനം ചെയ്തു[…]

പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് ചൂരല്‍ അടി

18-10-2016 10.18PM ജക്കാര്‍ത്ത: പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് പരസ്യമായി ചൂരല്‍ അടി. ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇന്തോനേഷ്യയില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയ ഏക പ്രവിശ്യയാണ് അച്ചെ. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ആലിംഗനം ചെയ്യുന്നത്, ചുംബിക്കുന്നത്, മദ്യപിക്കുന്നത്, സ്വവര്‍ഗാനുരാഗം തുടങ്ങിയവയെല്ലാം അച്ചെ പ്രവിശ്യയില്‍ ശരിയത്ത് നിയമപ്രകാരം വലിയ കുറ്റമാണ്. അടികൊണ്ട് പൊട്ടിക്കരയുന്ന യുവതിയുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചു. 21നും 30നും ഇടയ്ക്കു പ്രായമുള്ള, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന Read more about പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് ചൂരല്‍ അടി[…]

ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും.

08:10 am 16/10/2016 കിഗാലി: പാരിസ് ഉടമ്പടിക്കു പിന്നാലെ ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും. മാരകമായ ഹരിതഗൃഹവാതകങ്ങളുടെ (ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ -എച്ച്.എഫ്.സി) തോത് ഗണ്യമായി കുറക്കാന്‍ 150ലേറെ രാജ്യങ്ങളാണ് റുവാണ്ടയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയിലത്തെിയത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കാള്‍ മാരകമായ എയര്‍കണ്ടീഷനറുകളും റഫ്രിജറേറ്ററുകളും സ്പ്രേകളും പുറംതള്ളുന്ന ഹൈഡ്രോഫ്ളൂറോ കാര്‍ബണുകളെക്കുറിച്ചായിരുന്നു യോഗത്തില്‍ പ്രധാന ചര്‍ച്ച. ഫ്രിഡ്ജ്, എയര്‍ കണ്ടീഷനിങ്, സ്പ്രേ എന്നിവയുടെ അമിത ഉപയോഗമാണ് ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ തോത് വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇന്ത്യയെയും ചൈനയെയും പോലുള്ള സാമ്പത്തിക Read more about ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും.[…]

കര്‍ഷകന്‍ വിമാനം ഉണ്ടാക്കിയ

11:11 am 15/10/2016 ബീജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സുവിലെ ഒരു സാധാരണ കര്‍ഷകന്‍ മാത്രമായിരുന്നു ഇതുവരെ ഴാങ് ജിയുചെങ്. എന്നാല്‍, ഇന്ന് ഈ മനുഷ്യന്‍ രാജ്യത്തെ വലിയൊരു താരമാണ്. സ്വന്തമായി വിമാനമുണ്ടാക്കിയ കര്‍ഷകന്‍. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഴാങ് വിമാനം ഉണ്ടാക്കിയത്. സ്റ്റീല്‍ കൊണ്ടാണ് ഇതുണ്ടാക്കിയത്. ഈ വിമാനത്തിന് ഒന്നര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ നീളവുമേയുള്ളൂ. ഏഴ് മീറ്റര്‍ വരും ചിറകുകള്‍. ഇതിനകം 2000ഇ യുവാന്‍ (ഏകദേശം രണ്ടു ലക്ഷം രൂപ) ചെലവു വന്നു. Read more about കര്‍ഷകന്‍ വിമാനം ഉണ്ടാക്കിയ[…]

എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല: നൈജീരിയൻ പ്രസിഡന്‍റ്

11:00 am 15/10/2016 അബുജ: മര്യാദക്ക് ഭരിക്കണമെന്നും ഇല്ലെങ്കിൽ തന്‍റെ പിന്തുണയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകിയ ഭാര്യക്ക് അടുക്കളയെക്കുറിച്ച് മാത്രമേ അറിയൂവെന്ന് നൈജീരിയൻ പ്രസിഡന്‍റിന്‍റെ മറുപടി. ‘എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല. പക്ഷെ അവൾ എന്‍റെ അടുക്കളയും സ്വീകരണമുറിയും മറ്റൊരു മുറിയുമാണ് അവളുടെ ലോകം-‘ ഇതായിരുന്നു നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ മറുപടി. ജർമൻ പ്രസിഡന്‍റ് ആഞ്ചല മെർക്കൽ പങ്കെടുത്ത പരിപാടിയിലായിരുന്നു ബുഹാരി ഇത്തരമൊരു പരാമർശം നടത്തിയത്. ബുഹാരിയുടെ മറുപടി ജർമനിയിൽ വിശദീകരിച്ച ദ്വിഭാഷിയുടെ വാക്കുകൾ കേട്ട് Read more about എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല: നൈജീരിയൻ പ്രസിഡന്‍റ്[…]

തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു

09;55 pm 13/10/2016 ബാങ്കോക്: തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്​ലൻഡി​െൻറ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അദുല്യദജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. 64കാരനായ രാജകുമാരന്‍ മഹാ വജ്രലോംഗോണ്‍ അടുത്ത രാജാവാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചതന്നെ രാജാവിന്‍െറ നില ഗുരുതരമാണെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ Read more about തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു[…]

യു.എന്‍ സെക്രട്ടറി ജനറല്‍: അന്‍േറാണിയോ ഗുട്ടെറസിനെ ഇന്ന് പ്രഖ്യാപിക്കും .

09:27 am 13/10/2016 യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ വ്യാഴാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടക്കുന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുക്കുക. ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്‍െറ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ Read more about യു.എന്‍ സെക്രട്ടറി ജനറല്‍: അന്‍േറാണിയോ ഗുട്ടെറസിനെ ഇന്ന് പ്രഖ്യാപിക്കും .[…]