തുര്‍ക്കി കാര്‍ബോംബ് സ്‌ഫോടനം;

12:02pm 14/3/2016 അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 125ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 19 പേരുടെ നില ഗുരുതരമാണ്. 30 പേര്‍ സംഭവസ്ഥലത്തും നാല്പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി മഹ്മൂദ് മുഹ്സിന്‍ ഒഗ്ലു പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ ചാവേറുകളാണ്. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കിസിലായിക്കു സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പ്രസിദ്ധമായ ഗുവന്‍ പാര്‍ക്കിലേക്കുള്ള ബസ്‌കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന Read more about തുര്‍ക്കി കാര്‍ബോംബ് സ്‌ഫോടനം;[…]

ഇസ്ലാമാബാദില്‍ കല്‍ക്കരി ഖനി തകര്‍ന്നു; ഏഴ് മരണം,

09:31am 13/3/2016 ഇസ്ലാമാബാദ്: കല്‍ക്കരി ഖനി തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. പാകിസ്താനിലെ ഒറാക്‌സായി മേഖലയില്‍ ശനിയാഴ്ച്ച രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 48 ഓളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങള്‍. അപകട സമയത്ത് ഖനിയില്‍ 65 പേര്‍ ഉണ്ടായിരുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചൈനീസ റസ്‌റ്റോറന്റില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

06:00pm 12/3/2016 ബെയ്ജിങ്: ചൈനീസ് റസ്‌റ്റോറന്റില്‍ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ ഷാന്തോങ് പ്രവിശ്യയിലെ ബര്‍ഗര്‍ ഷോപ്പില്‍ അമ്മയും എട്ടുവയസ്സുകാരിയായ മകളും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് മുന്‍ വശത്തെ വാതിലും ബൈക്കും തകര്‍ത്ത്. അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കുഞ്ഞുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് രണ്ട് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്.

ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളത്തിന് ഇല്ല പക്ഷേ ബലാല്‍സംഗം ചെയ്യാം

1:09pm 12/3/2016 ജനീവ: ദക്ഷിണ സുഡാനില്‍ സൈന്യത്തിന് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി നല്‍കുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. 2013ലെ ആഭ്യന്തര യുദ്ധത്തില്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ഹൈകമീഷണര്‍ ആണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2013ല്‍ വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ആരംഭിച്ച ആഭ്യന്തര കലാപത്തിനിടയില്‍ നിരവധി മനുഷാവകാശ ലംഘനങ്ങളും കൈയ്യേറ്റങ്ങളും ക്രൂരതകളും അരങ്ങേറിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇവക്കെല്ലാം സര്‍ക്കാരിന്റെ Read more about ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളത്തിന് ഇല്ല പക്ഷേ ബലാല്‍സംഗം ചെയ്യാം[…]

നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന്: 34 മരണം

12:03am 10/3/2016 അബൂജ: നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന് 34 പേര്‍ മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഗോസിലാണ് നിര്‍മാണത്തിലിരിക്കുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് ഇത്രയുമാളുകള്‍ ദാരുണമായി മരിച്ചത്. അപകടത്തില്‍ 13 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. ഏകദേശം 20 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേഖലയാണ് ലാഗോസ്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കനത്ത മഴയും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

ടൈറ്റാനിക്കില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷം വര്‍ഷം മുമ്പ് രൂപംകൊണ്ടത്

09:47am 9/3/2016 ലണ്ടന്‍: ടൈറ്റാനിക് മുങ്ങിയിട്ട് നൂറു വര്‍ഷം പിന്നിട്ടുവെങ്കിലും അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇന്നും ഗവേഷണ ലോകം സഞ്ചരിച്ചികൊണ്ടിരിക്കുകയാണ്. ടൈറ്റാനിക്ക് കപ്പലില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷത്തോളം വര്‍ഷം മുമ്പ് ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക് ഇടിക്കുമ്പോള്‍ സമുദ്രോപരിതലത്തില്‍ നിന്ന് 100 അടിയോളം ഉയരം മഞ്ഞുമലയ്ക്ക് ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 400 മീറ്റര്‍ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള മഞ്ഞുമല തെക്കുകിഴക്കന്‍ ഗ്രീന്‍ലാന്റ് തീരത്താണ് രൂപം കൊണ്ടത്. ഈ മഞ്ഞുമല രൂപം കൊണ്ടപ്പോള്‍ 1700 അടി Read more about ടൈറ്റാനിക്കില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷം വര്‍ഷം മുമ്പ് രൂപംകൊണ്ടത്[…]

യെമന്‍ ഭീകരാക്രമണം: മലയാളി സിസ്റ്റര്‍ സാലി രക്ഷപ്പെട്ട യു.എ.ഇയിലെത്തി

3:09pm 8/3/2016 ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റര്‍ സാലി യു.എ.ഇയിലെത്തി. സിസ്റ്റര്‍ സുരക്ഷിതയാണെന്ന് യു.എ.ഇയിലെ അംബാസഡര്‍ അറിയിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് യെമനില്‍ നിന്ന് സിസ്റ്റര്‍ സാലിക്ക് നാട്ടിലേക്ക് പുറപ്പെടാന്‍ സാധിച്ചത്. സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യാത്രാവിവരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നര വര്‍ഷമായി യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി Read more about യെമന്‍ ഭീകരാക്രമണം: മലയാളി സിസ്റ്റര്‍ സാലി രക്ഷപ്പെട്ട യു.എ.ഇയിലെത്തി[…]

സൊമാലിയയില്‍ യു.എസ് ആക്രമണം; 150 പോരാളികള്‍ മരണമടഞ്ഞു

9:58am 8/3/2016 മൊഗാദിശു: സൊമാലിയയിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 150 അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടു. മൊഗാദിശുവില്‍ നിന്നും 195കി.മീ അകലെ സ്ഥിതി ചെയ്യുന്ന അല്‍ശബാബിന്റെ പരിശീലന കേന്ദ്രത്തിലാണ് അക്രമണമുണ്ടായത്. ഇവിടെ 200 ല്‍ അധികം പോരാളികള്‍ ഉണ്ടായിരുന്നെന്നും ഏതാനും ആഴ്ചകളായി മേഖല യു.എസ് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പെന്റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെലിദ്വെയ്‌നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.

സൂപ്പര്‍ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി

3:11pm 6/3/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്റെ ‘സൂപ്പര്‍ ശനി’യിലെ വോട്ടെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനും തിരിച്ചടി. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മൂന്ന് െ്രെപമറികളില്‍ രണ്ടിടത്ത് ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ഒരിടത്ത് വിജയം ഉറപ്പാക്കാനെ ഹിലരി ക്ലിന്റന് സാധിച്ചുള്ളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ നാല് െ്രെപമറികളില്‍ രണ്ട് വീതം ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും നേടി. കാന്‍സസ്, നെബ്രാസ്‌ക െ്രെപമറികളില്‍ ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ലൂയീസിയാന െ്രെപമറിയില്‍ മാത്രമാണ് ഹിലരിക്ക് Read more about സൂപ്പര്‍ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി[…]

അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ശ്രീനിവാസന്‍

11:01am 6/3/2016 വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ ശ്രീനിവാസനെ യു. എസ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നോമിനേറ്റ് ചെയ്തു. മൂന്ന് സ്ഥാനാര്‍ഥികളുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന് 97 വോട്ട് ലഭിച്ചു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്‍േറാണിന്‍ സ്‌കാലിയായുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ശ്രീനിവാസന്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്. മെറിക് ബി ഗാര്‍ലണ്ട്, കെതാഞ്ചി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവരായിരുന്നു ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. ശ്രീനിവാസന്‍ നിലവില്‍ കൊളംബിയ Read more about അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ശ്രീനിവാസന്‍[…]