കുര്‍ദുകള്‍ക്ക് നേരെ ആക്രമണം
09:53am 15/02/2016 അങ്കാറ: സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിന്റെ ആവശ്യം തുര്‍ക്കി തള്ളി. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു വ്യക്തമാക്കി. റഷ്യന്‍ സഹായത്തോടെ കുര്‍ദുകള്‍ മുന്നേറുന്നത് തടയുമെന്നും ഒഗ്ലു കൂട്ടിച്ചേര്‍ത്തു. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിയണമെന്ന തുര്‍ക്കിയുടെ ആവശ്യം കുര്‍ദുകള്‍ നേരത്തെ നിരാകരിച്ചിരുന്നു. പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം Read more about കുര്‍ദുകള്‍ക്ക് നേരെ ആക്രമണം[…]










