മലിദ്വീപ് പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അർഹയായ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ.
09:22 pm 31/3/2017 മാലി: മോഡലിംഗിൽ മലിദ്വീപ് പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അർഹയായ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. രുദ്ധ അത്തീഫി(21)നെയാണ് ബംഗ്ലാദേശിലെ രാജ്ഷാഹി ഇസ്ലാമി ബാങ്ക് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഡോർമെറ്ററിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സഹപാഠികളാണ് രുദ്ധയുടെ മൃതശരീരം ആദ്യം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജ്ഷാഹി മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വനിത ഹോസ്റ്റലിന്റെ ചുമതലയുള്ള മഹ്മുദ ബീഗം പറയുന്നതിങ്ങനെ: രുദ്ധ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന കുട്ടിയാണ്. അവളുടെ മരണം വിശ്വസിക്കാൻ പ്രയാസമാണ്. മറ്റു വിദ്യാർഥിനികൾ രുദ്ധയുടെ Read more about മലിദ്വീപ് പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അർഹയായ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ.[…]