മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു.

10:13 am 31/3/2017

images

സിയൂൾ: അഴിമതിക്കേസിൽ ഇംപീച്ചു ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു. ഗ്യൂൻഹൈയെ അറസ്റ്റു ചെയ്യാനുള്ള വാറന്‍റിനു പ്രോസിക്യൂട്ടർമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് അറസ്റ്റ്.

അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, കൈ​​​ക്കൂ​​​ലി, സ​​​ർ​​​ക്കാ​​​ർ ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ ചോ​​​ർ​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ ചോ​​​യി സൂ​​​ൺ​​​സി​​​ൽ വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി സ്വ​​​ന്തം ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു പ​​​ണ​​​മൊ​​​ഴു​​​ക്കി​​​യ​​​താ​​​ണ് പാ​​​ർ​​​ക്കി​​​നു വി​​​ന​​​യാ​​​യ​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ദ​​​വി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന ചോ​​​യി​​​ക്ക് സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക​​​യും കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​ന് മൗനാനുവാദം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണു പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം. നേ​​​ര​​​ത്തെ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ പാ​​​ർ​​​ക്കി​​​നെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.