H2O’ എന്തെന്നറിയാത്ത റാങ്ക് ജേതാവ്

1;45 PM 6/6/2016
images

പട്‌ന : പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പ്രത്യേക വിഷയമായി എടുത്ത് പഠിച്ച് ഒന്നാം റാങ്കോടെ പാസായ വിദ്യാര്‍ത്ഥി ‘H2O’എന്തെന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. കോപ്പിയടിയ്ക്ക് പേരുകേട്ട ബീഹാറില്‍ നിന്നുള്ള റാങ്കുകാരനാണ് അടിസ്ഥാന വിവരം പോലുമില്ലാതെ കുഴങ്ങുകയും ഒടുവില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ചോദ്യങ്ങളില്‍ നിന്നും ഒഴിവാകുകയും ചെയ്തത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാര്‍ത്ഥിയുടെ റാങ്ക് നേട്ടം തട്ടിപ്പാണെന്ന് വെളിപ്പെട്ടത്. ഇതേതുടര്‍ന്ന് ആദ്യ പതിമൂന്ന് റാങ്ക് ജേതാക്കള്‍ക്കായി പ്രത്യേക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി. ഇതില്‍ നിന്നും സൗരഭും മറ്റൊരു റാങ്കുകാരനായ രാഹുല്‍ കുമാറും അഭിസ്ഥാന വിദ്യാഭ്യാസം പോലും വശമാക്കാത്തവരാണെന്ന് ബോധ്യപ്പെട്ടു.
‘പൊളിക്കല്‍ സയന്‍സ്’ എന്ന് നേരേ ചൊവ്വേ ഉച്ഛരിക്കാന്‍ പോലും കഴിയാത്ത ആര്‍ട്‌സ് പരീക്ഷയിലെ റാങ്ക് ജേതാവ് റൂബിയും ‘പൊളിറ്റിക്കല്‍ സയന്‍സ്’ പാചകത്തെ കുറിക്കുന്നതാണെന്ന് പറഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിയും പരീക്ഷാ ബോര്‍ഡിനെ ഞെട്ടിച്ചു. കോപ്പിയടി നടന്നിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാന വിവരം പോലുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ റാങ്ക് ലഭിച്ചു എന്നത് ദുരൂഹമായി തുടരുന്നു.