റിയാദ്: കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഐ എന്‍ സി എഫ് ബി യുണിറ്റിന്റെ റിയാദിലെ അംഗങ്ങള്‍ ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു.സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഏപ്രിലില്‍ വിപുലമായ ക്യാബയിന് നടത്താനും പൊതുരംഗത്ത് മികവ് തെളിയിച്ച പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ പ്രാത്നിധ്യം നല്‍കണമെന്ന് കെ പി സി സി നേത്രുത്തത്തോട് ആവിശ്യപെടാനും യോഗം തിരുമാനിച്ചു
അജീഷ് ചെറുവത്തൂര്‍. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്നി വാടാനപള്ളി, ജയന് കൊടുങ്ങല്ലൂര്‍, സുധി സുകൃതി, ഇ. ജലാല്‍ വര്‍ക്കല നൗഫല്‍ നൂറുദ്ദീന്‍, അബ്ദുല്‍ ശുക്കൂര്‍ കൊലപറമ്പ്, കെ എന്‍ അബ്ദുല്‍ ലത്തീഫ് , റഫീക്ക് പട്ടാമ്പി, എന്നിവര്‍ സംസാരിച്ചു, യോഗത്തിന് ഹാപ്പി മാന്‍ സ്വാഗതവും, സൈദ് കൊല്ലം നന്ദിയും പറഞ്ഞു.