ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി

അബുദാബി: ഇന്ത്യയിലെ ഊര്‍ജ പെട്രോളിയം മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇ കമ്പനികളെ ക്ഷണിക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം കമ്പനി, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. യു.എ.ഇയിലെ വിവിധ വകുപ്പ് മന്ത്രിമാരുമായും കമ്പനി തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും പ്രതീക്ഷ നല്‍കുന്നതായി പിന്നീട് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇന്ത്യന്‍ അംബാസിഡര്‍ ടി.പി സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, അബൂദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വ്യവസായ പ്രമുഖനുമായ എം.എ.യൂസുഫലി തുടങ്ങിയവരടങ്ങുന്ന സംഘമാണ് അരുണ്‍ ജെയ്റ്റ്‌ലിയെ അനുഗമിച്ചത്. സംഘം ശൈഖ് സായിദ് ഗ്രാന്‍ഡ് പള്ളിയിലും സന്ദര്‍ശനം നടത്തി. രാത്രി വൈകിയും നിക്ഷേപകരുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചിരുന്നു.

960 thoughts on “ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി