ജോയിച്ചന്‍ പുതുക്കുളം
ലേഖകനായും കവിയായും സാഹിത്യരംഗത്തേക്ക് ഗണനീയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എം. ടി. ആന്റണിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു. മറ്റു സാഹിത്യ സംഘടനകളെ പ്രോത്സാഹിപ്പിച്ചിരുന്നതു പോലെ പ്രൊഫ. ആന്റണിയുടെ അനുഗ്രഹം വിചാരവേദിക്കും ലഭിച്ചിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അദ്ദേഹം ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളൂം മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിരുന്നു. സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണെന്നും പ്രസിഡന്റ,് വാസുദേവ് പുളിക്കലും, സെക്രട്ടറി, സാംസി കൊടുമണ്ണും ഒരു അനുശോചന കുറിപ്പില്‍ അറിയിച്ചു.