11:10am
16/2/2016
അബുദാബി : യു.എ.ഇയുടെ 12 മത് മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 29 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. അബുദാബി മശ്രിഫ് സായിദ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശി ശൈഖ് മഒഹമ്മദ് ബിന്‍ സായിദ് സന്നിഹിതനായിരുന്നു. എട്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിരിക്കുന്നത്.
യുവത്വവും ആഹ്ളാദവും വിജ്ഞാന വികാസവുമാണ് ഗവണ്‍മെന്റിന്റെ ഉപകരണങ്ങളെന്നും നേട്ടങ്ങളിലേയ്ക്കുള്ള യാത്രയില്‍ മന്ത്രിമാര്‍ ഒരൊറ്റ സംഘമായി നിലകൊള്ളണമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു. യു.എ.ഇ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ നീക്കമാണ് മന്ത്രിസഭാ വികസനം നിരീക്ഷിക്കപ്പെടുന്നത്.