അടുത്ത ഒളിമ്പിക്​സിന്​ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ആൾ ദൈവത്തിന്​ 50 ലക്ഷം

04:30 PM 29/08/2016
ct6
ചണ്ഡിഗഢ്​: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ഗുർമിത്​ റാം റഹിമിന്​ കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ. ദേര സച്ച ആസ്ഥാനത്ത്​ തിരംഗ റുമാൽ ചു എന്ന കായിന ഇനം കാണാൻ ഇടയായതിനെ തുർന്നാണ്​ അനിൽ വിജ് സംസ്ഥാന സർക്കാറി​െൻറ ഫണ്ടിൽ നിന്ന്​ പണം അനുവദിച്ചത്​.

കബഡി, ഖോ–ഖോ,ഗുസ്​തി എന്നീ ഇനങ്ങളുടെ പ്രോത്​സാഹനത്തിനാണ്​ പണം അനുവദിച്ചത്​. അടുത്ത ഒളിമ്പിക്​സിന്​ താരങ്ങളെ പരിശീലിപ്പിക്കാൻ ഫണ്ട്​ സഹായകമാവുമെന്ന്​ കായിക മന്ത്രി അനിൽ വിജ് പറഞ്ഞു. അടുത്ത ഒളിമ്പിക്​സിൽ ഇൗ സ്ഥാപനത്തിൽ നിന്നുള്ള കളിക്കാർ രാജ്യത്തിന്​ വേണ്ടി മെഡൽ നേടുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കബഡി, ഖോ–ഖോ,ഗുസ്​തി എന്നീ ഇനങ്ങൾ സമന്വയിപ്പിച്ചാണ്​ ഗുർമീത്​ റാം റഹിം തിരംഗ റുമാൽ ചു എന്ന കായിക ഇനം വികസിപ്പിച്ചത്​. ദേര സച്ചയിൽ ഒഴികെ​ ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സര ഇനമായി തിരംഗ റുമാൽ ചു അംഗീകരിക്കപ്പെട്ടിട്ടില്ല. ഗ്രാമ പ്രദേശങ്ങളിൽ കായികമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാമന്നാണ് ഗുർമിത്​ റാം പറയുന്നു. ആർഭാട ജീവിതം നയിക്കുന്ന ദേര സച്ച തലവൻ ഗുർമിത്​ റാം മെസഞ്ചർ ഒാഫ്​ ഗോഡ്​ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്​.

അതേസമയം, കായിക മ​ന്ത്രി വിജി​െൻറ നടപടിയെ എതിർത്ത്​ പ്രതിപക്ഷം രംഗത്തെത്തി. എന്തിനെയും എതിർക്കുക എന്നതാണ്​ പ്രതിപക്ഷത്തി​െൻറ ജോലിയെന്നും അതിനാൽ ഇൗ വിഷയത്തിൽ ഒന്നും പറയാനില്ലെന്നും വിജ്​ പറഞ്ഞു.