അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യ പാക് ക്രിക്കറ്റ് എന്ന് അശ്വിന്‍

05:58pm 19/3/2016
download
കൊല്‍ക്കത്ത: ഇന്ത്യാ പാക് ക്രിക്കറ്റിനെ ഇന്ത്യക്കാരും പാകിസ്താനികളും മത്സരമായല്ല, അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് കാണുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പോരാട്ടം വളരെ വലുതാണ്. ആഷസിനേക്കാള്‍ വലുതാണത്്. കളിയിലൂടെ കാണികള്‍ അവരുടെ വികാരമാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. കളിക്കാര്‍ക്കു വേണ്ടി കാണികള്‍ അവരുടെ വികാരം നിയന്ത്രിക്കുകയാണ്. അതുകൊണ്ടു തന്നെ മികച്ച രീതിയില്‍ നമുക്ക് കളിക്കാനും കഴിയുന്നു’. അശ്വിന്‍ പറഞ്ഞു.

അതേ സമയം ഇത് പൂര്‍ണ്ണമായും ഒരു ക്രിക്കറ്റ് മത്സരം മാത്രമാണെന്നാണ് പാകിസ്താന്‍ ടീം കോച്ച് വഖാര്‍ യൂനിസിന്റെ കമന്റ്. ‘രണ്ടു രാജ്യങ്ങള്‍ക്കിടയിലും അനേകം ചരിത്രമുണ്ട്. അത് സംസ്‌കാരത്തില്‍ മാത്രമല്ല, ക്രിക്കറ്റിലും. കഴിഞ്ഞ അമ്പത് വര്‍ഷമായി നാം ക്രിക്കറ്റ് കളിക്കുന്നുണ്ട്’. വഖാര്‍ പറയുന്നു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇന്ന് വൈകിട്ട് പാകിസ്താനെ നേരിടുകയാണ്. ചൊവ്വാഴ്ച്ച നടന്ന ആദ്യ മത്സരത്തില്‍ കിവീസിനോട് തോറ്റ ഇന്ത്യക്ക് സെമീ ഫൈനലിലേക്കുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്.