ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 62 മരണം

06:00pm 19/3/2016

download (1)
മോസ്‌കോ: ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകര്‍ന്ന് 62 പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ റസ്‌റ്റേവ് ഓണ്‍ ഡോണില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. 44 റഷ്യക്കാരും എട്ട് ഉെ്രെകന്‍ സ്വദേശികളും 2 ഇന്ത്യക്കാരും ഒരു ഉസ്ബകിസ്താന്‍ സ്വദേശിയുമായിരുന്നു യാത്രക്കാര്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് ഫ്‌ലൈ ദുബൈ 981 വിമാനം പുറപ്പെട്ടത്.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ തകര്‍ന്ന വിമാനത്തി?ന്റ ഒരു ഫ്‌ലൈറ്റ്? ?റെക്കോര്‍ഡര്‍ റഷ്യന്‍ അന്വേഷകര്‍ കണ്ടെത്തി. കോക്?പിറ്റ്? കോണ്‍വര്‍സേഷന്‍ റെക്കോര്‍ഡറാണ്? കണ്ടെത്തിയത്?. വിമാനത്തി?ന്റ മറ്റു വിവരങ്ങളടങ്ങിയ റെക്കോര്‍ഡറിനായി തിരച്ചില്‍ നടക്കുകയാണ്?. ശക്?തമായ കാറ്റാണ്? അപകട കാരണമാ?യതെന്ന്? സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.