അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാര്‍

06:00pm 18/4/2016

ജോയിച്ചന്‍ പുതുക്കുളം
seminar_pic
പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പ്രസിഡന്റും, വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പ ചോറാറ്റില്‍ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതി.

ആദിമനൂറ്റാണ്ടു മുതല്‍ അഭംഗൂരം കാത്തു സൂക്ഷിയ്ക്കുന്ന വിശ്വാസവും പാരമ്പര്യങ്ങളുമാണ് സുറിയാനി സഭയുടെ ശക്തിയും നിലനില്‍പ്പും. ആ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ഈ സമിതി എന്നും പ്രതിജഞാബദ്ധമാണ്.

ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച, ഷിക്കാഗൊ സെന്റ് മേരീസ് സിംഹാസനപ്പള്ളി പള്ളിയില്‍ വച്ച്, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, 11 മണിയോടു കൂടി ഇടവക വികാരി ബഹുമാനപ്പെട്ട മാത്യു കരുത്തലയ്ക്കല്‍ അച്ചന്റെ ആശിര്‍വാദത്തോടെ ‘വിശുദ്ധ വേദപുസ്തക വ്യഖ്യാനാധികാരം’ എന്ന വിഷയത്തെ ആസ്പദമാക്കി, അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് നയിക്കുന്ന സെമിനാറില്‍ എല്ലാവരും സംബന്ധിക്കണമെന്ന് ബഹുമാനപ്പെട്ട കരുത്തലയ്ക്കല്‍ അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. മാത്യു കുര്യാക്കോസ് (ഷിക്കാഗൊ സെന്റ് മേരീസ് സുറിയാനി പള്ളി) അറിയിച്ചതാണിത്.