കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

05:59 18/4/2016

18/04/2016
download (1)
ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്നും രഞ്ജിത് സിങ് രാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. കോഹിനൂര്‍ രത്‌നം തിരിച്ചു കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് സംഘടന ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

രത്‌നം ഇന്ത്യയില്‍ തിരികെ കൊണ്ട് വരണമെന്ന ആര്‍.എസ്.എസിന്റെ നിലപാടിന് കടക വിരുദ്ധമായിരിക്കുകയാണ് കേന്ദ്രത്തിന്റ നിലപാട്. പാകിസ്താനും ബംഗ്‌ളാദേശും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. മുഗള്‍ ഭരണ കാലത്ത് ടിപ്പുസുല്‍ത്താനില്‍ നിന്നും കൈമാറി വന്ന രത്‌നം വൈദേശിക അധിനിവേശ കാലത്താണ് ബ്രിട്ടനിലെത്തിയത്?. 1850ല്‍ ബ്രിട്ടീഷ് സൈന്യം പഞ്ചാബ് കീഴടക്കിയപ്പോള്‍ വിക്ടോറിയ രാജ്ഞിക്ക് അന്ന് പഞ്ചാബ് രാജാവായിരുന്ന മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണ് 186 കാരറ്റ് വരുന്ന കോഹിനൂര്‍ രത്‌നം. ഇത് സമ്മാനിച്ചതല്ല ബ്രിട്ടീഷുകാര്‍ എടുത്തുകൊണ്ട് പോയതാണെന്നും പറയുന്നുണ്ട്.

ഇത് സംബന്ധിച്ച് ആറാഴ്ചക്കകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.