അഫ്ഗാനിൽ യുഎസ് വ്യോമാക്രമണം; 30 മരണം

02.04 AM 04/11/2016
Kunduz_031116
ഖുണ്ഡൂസ്: അഫ്ഗാനിസ്‌ഥാനിലെ ഖുണ്ഡൂസിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം താലിബാൻ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഖുണ്ഡൂസ് പ്രവിശ്യയുടെ തലസ്‌ഥാന നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്.

സംഭവത്തിൽ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി തുറന്ന ട്രക്കിൽ ബന്ധുക്കൾ നഗരത്തിൽ പ്രതിഷേധ ജാഥ നടത്തി. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഈ സമയം ആളുകൾ ഉറക്കത്തിലായിരുന്നു. അതിനാൽ രക്ഷപെടാനുള്ള സാധ്യത കുറവായിരുന്നു.