അമേരിക്കന്‍ പ്രവാസികളുടെ ആത്മീയ പ്രഭാഷണങ്ങളുമായി പവര്‍വിഷന്‍ ടി വി ചാനല്‍

08:33 am 19/11/2016

– മാത്യുക്കുട്ടി ഈശോ
Newsimg1_32026090
ന്യൂയോര്‍ക്ക്: “”നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന ക്രിസ്തുദേവന്റെ ആഹ്വാനം നവമാദ്ധ്യമങ്ങളിലൂടെ അന്വര്‍ത്ഥമാക്കു വാന്‍ ലക്ഷ്യമാക്കി ആരംഭിച്ച പവര്‍വിഷന്‍ ടി വി ചാനല്‍ സംപ്രേക്ഷപണ പരിപാടികള്‍ വിപുലീകരിക്കുന്നു. കൂടുതല്‍ ആകര്‍ഷകവും ആത്മീയത വര്‍ദ്ധിപ്പിക്കുന്നതുമായ സുവിശേഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുള്ള വിപുലീകരണമാണ് ചാനല്‍ നടത്തുന്നത്. അതിന്റെ മുന്നോടിയായി ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്‍ഡിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ക്രിസ്തീയ സഭകളില്‍പ്പെട്ട പ്രവാസികളായ ബിഷപ്പുമാര്‍, വൈദികര്‍, പാസ്റ്റര്‍മാര്‍, സുവിശേഷകര്‍ എന്നിവരുടെ സുവിശേഷ പ്രഭാഷണങ്ങളും വിവിധ പള്ളികളിലെയും ആരാധനാലയങ്ങളിലെയും ശുശ്രൂഷകളും പ്രത്യേക പരിപാപാടികളും റിക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തി വരുന്നത്.

ഇരുപതു ലക്ഷത്തോളം പ്രേക്ഷകരുള്ള പവര്‍വിഷന്‍ ചാനല്‍ അമേരിക്കയിലെയും കാനഡയിലെയും പ്രേക്ഷകരെ കൂടി ആകര്‍ഷിച്ച് എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സുവിശേഷം കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സുകാരനും ചാനല്‍ ഡയറക്ടറുമായ സജി പോള്‍ ന}യോര്‍ക്കില്‍ പ്രസ്താവിച്ചു. ആദ്യ ഘട്ടമായി ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളുടെ പവര്‍വിഷന്‍ ചാനല്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയി ഷാജി എണ്ണശ്ശേരിലിനെ നിയമിച്ചതായി സജി പോള്‍ അറിയിച്ചു. സുവിശേഷ പ്രഭാഷണങ്ങളും പള്ളികളിലെയും ആരാധനാലയങ്ങളിലെയും പ്രത്യേക പരിപാടികളും റിക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യണമെന്ന് താന്ര്യപ്പെടുന്നവര്‍ ബന്ധപ്പെടുക: ഷാജി എണ്ണശ്ശേരില്‍, ന്യൂയോര്‍ക്ക് – +1 (917)868-6960. Email: sajirfi@yahoo.com