ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു

08:30 am 19/11/2016

– നിബു വെള്ളവന്താനം
Newsimg1_78069373
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ സ്വതന്ത്ര പെന്തക്കോസ്തല്‍ സഭയായ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ (123 S Busse Rd, Mt Prospect) സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബൈജു മാത്യുവും, സഹ ശുശ്രൂഷകന്മാരും നിയോഗ പ്രാര്‍ത്ഥന നടത്തി.

നല്ലൊരു പ്രഭാഷകനും, വേദാധ്യാപകനും, മികച്ച സംഘാടകനുമായ പാസ്റ്റര്‍ ജോണ്‍സണ്‍, 9 വര്‍ഷം ന്യൂയോര്‍ക്കിലെ ശാലേം അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു. ഡാളസ് ശാരോണ്‍ ഫെല്ലോഷിപ്പിലെ പാസ്റ്ററായും, പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളജിലെ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിലെ യൂണിയന്‍ ബൈബിള്‍ സെമിനാരിയില്‍ നിന്നും ബി.ഡിയും, ചെന്നൈയിലെ ലൂഥറന്‍ കോളജില്‍ നിന്നും എം.ടി.എച്ചും (M.Th) നേടിയിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ നയാക് ക്രിസ്ത്യന്‍ കോളജില്‍ D. Min-യ്ക്ക് റിസേര്‍ച്ച് ചെയ്യുന്നു. ഭാര്യ: മിനി. മക്കള്‍: വിനീത, ആശിഷ്, അഭിഷേക്.