അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ നമുക്ക് വേണം: ട്രംപ്

പി.പി. ചെറിയാന്‍

FILE - In this Sept. 27, 2012 file photo, Donald Trump arrives for the opening ceremony at the Ryder Cup PGA golf tournament at the Medinah Country Club in Medinah, Ill.  Trump has deleted some of the Twitter tirade he posted following President Barack Obama's re-election and added new critiques of NBC's Brian Williams. Trump began tweeting before the election was called that it was “a total sham and a travesty.” After news outlets projected that Obama won the election, Trump tweeted, “Well, back to the drawing board!” He posted more than 10 angry tweets, declaring “our nation is a once great nation divided” and “the world is laughing at us.” He encouraged a “revolution in this country.”(AP Photo/David J. Phillip)
വാഷിങ്ടണ്‍: അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ പുറത്താക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. അവരെപ്പോലുള്ള മിടുക്കന്മാരെയാണ് രാജ്യത്തിനു ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. ”നമുക്ക് ഇഷ്ടാണെങ്കില്‍ ഇല്ലെങ്കില്‍ അവര്‍ പണമടക്കുന്നുണ്ട്. നമ്മള്‍ ഒരുപാട് പേരെ പഠിപ്പിക്കുന്നുണ്ട്. വളരെ മിടുക്കരായവരെ. അത്തരം ആളുകളെ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ട്…” ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

”അവര്‍ക്ക് ഇവിടേക്കു വരാന്‍ കഴിയുന്നില്ല, അവര്‍ ഹാര്‍വാര്‍ഡിലേക്കു പോകുന്നു. അവര്‍ ഫസ്റ്റ് ക്ലാസ് നേടുന്നു. അവര്‍ ഇന്ത്യക്കാരാണ്. അവര്‍ ഇന്ത്യയിലേക്കു തന്നെ തിരിച്ചുപോകും. അവിടെ കമ്പനികള്‍ തുടങ്ങും. അവര്‍ അവിടെ ഭാവികെട്ടിപ്പടുത്തുയര്‍ത്തും, ഒരുപാട് പേര്‍ക്ക് ജോലി നല്‍കും…” അദ്ദേഹം പറയുന്നു.

”ഒട്ടേറെപ്പേര്‍ ഈ രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ അതു തന്നെ ചെയ്യണം. വര്‍ഷങ്ങളോളം ഈ രാജ്യത്ത് കഴിഞ്ഞ് അവര്‍ ബിരുദം പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ചെയ്യുന്നതുപോലെ നാം അവരെ പുറത്താക്കരുത്…” ട്രംപ് നിലപാട് വ്യക്തമാക്കി.