കൃത്രിമമായി ടാക്‌സ് ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കി നല്‍കിയതിന് 30 മാസം തടവ്

07:54am 17/3/2016

പി.പി.ചെറിയാന്‍
unnamed
ഡാളസ്: സ്വന്തം പേരില്‍ ലൈസെന്‍സ് ഇല്ലാതെ വ്യാജപേരുകളില്‍ റജിസ്റ്റര്‍ ചെയ്ത ടാക്‌സ് റിട്ടേണില്‍ കൃത്രിമം നടത്തി ഐ.ആര്‍.എസിന് സമര്‍പ്പിച്ച പ്രതിയെ 30 മാസം തടവിനും, 75,000 ഡോളര്‍ പിഴയാക്കുന്നതിന് ഇന്ന് മാര്‍ച്ച്(14)ന് ഡാളസ്സിലെ ഫെഡറല്‍ കോടതി ശിക്ഷിച്ചു.

ഡാളസ് കേന്ദ്രീകരിച്ചാണ് മൂഡി കോണ്‍ട്രറാസ് എന്ന പ്രതി ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നത്.

സ്വന്തം ഭാര്യയുടേയും, സഹോദരന്റേയും ടാക്‌സ് ഐഡന്റ്‌റിഫിക്കേഷന്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് റൂഡി വിവിധ സ്ഥാപനങ്ങളില്‍ ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കിയിരുന്നത്.
17 വ്യക്തികളുടെ 24 ടാക്‌സ് റിട്ടേണുകളിലാണ് റൂഡി വ്യാജമായി തയ്യാറാക്കി ഐ.ആര്‍.സിന് സമര്‍പ്പിച്ചത്. 2010 മുതല്‍ നടത്തിയ ഇടപാടുകളില്‍ ഐ.ആര്‍.എസിന് നഷ്ടം വരുത്തിയ 75,000 ഡോളര്‍ തിരിച്ചടയ്ക്കാന്‍ റൂഡിയോടു ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനവും, ലൈസന്‍സും നിര്‍ബ്ബന്ധമാണ്. ടാക്‌സ് സമര്‍പ്പിക്കുന്ന സമയമാകുമ്പോള്‍ ഇത്തരം നിരവധി വ്യാജന്മാര്‍ പ്രത്യക്ഷപ്പെടുന്നത്. സര്‍വ്വസാധാരണമാണ്. ഇവരെ സൂക്ഷിക്കണമെന്ന് ഐ.ആര്‍.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.