അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇരുപത്തിനാല് മണിക്കൂറിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം.

11:19 am 22/11/2016
download (4)

അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇരുപത്തിനാല് മണിക്കൂറിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. ഒരു ഉദ്യോഗസ്ഥനും ഒരു അക്രമിയും മരിച്ചു. പൊലീസിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്.
ടെക്സസിലെ സാന്‍ അന്‍റോണിയോയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി വെടിവച്ചു കൊന്നത്. വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് മിസൗറിയിലെ സെന്‍ര് ലൂയിസിലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു.
മിസൗറിയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. ഫ്ലോറിഡയിലാണ് നാലാമത്തെ ആക്രമണം നടന്നത്. സാന്‍ അന്‍റോണിയോയില്‍ ബൈക്കിലെത്തിയ അ‍ജ്ഞാതനാണ് ആക്രമണം നടത്തിയത്. എന്നാല്‍ മിസൗറിയില്‍ അക്രമണം നടത്തിയ ഒരാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരു അക്രമിക്ക് വെടിയേറ്റിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഫ്ലോറിഡയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നെന്നാണ് റിപ്പോര്‍ച്ച്‌. 2015 ല്‍ 68 ശതമാനമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം. 57 ഉദ്യോഗസ്ഥരാണ് ഇതുവരെ ആക്രമിക്കപ്പെട്ടത്. നാല് മാസം മുന്‍പ് ടെക്സസില്‍ 5 പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചു കൊന്നിരുന്നു.