രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

11:18 am 22/11/2016
images

ചെന്നൈ: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും.

മധുരയിലെ ഒരു പ്രാദേശിക ഡിഎംകെ നേതാവ് കെ പി ടി ഗണേഷനാണ് രണ്ടായിരം രൂപ നോട്ടുകള്‍ ഉടന്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഭരണഘടന അംഗീകരിയ്ക്കാത്ത ഭാഷയായ ദേവനാഗരി ലിപിയില്‍ നോട്ടില്‍ അക്കങ്ങള്‍ എഴുതിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇന്ത്യന്‍ അക്കങ്ങളല്ലാതെ കറന്‍സിയില്‍ മറ്റ് അക്കങ്ങള്‍ ഉപയോഗിയ്ക്കരുതെന്നാണ് ഭരണഘടനയിലെ ചട്ടമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
റിസര്‍വ് ബാങ്കിന്റഎ ഉന്നതതല സമിതിയുടെ നിര്‍ദേശങ്ങളില്ലാതെ പുതിയ രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനിയ്ക്കാനാകില്ലെന്നും 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.