അയര്‍ലന്‍ഡ് ഒളിമ്പിക്‌സ് അധികൃതരുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കും

09:55 am 27/8/2016

download
റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിലെ മൂന്നു അംഗങ്ങളുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കുമെന്ന് റിയോ സ്റ്റേറ്റ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍. അവര്‍ക്ക് രാജ്യം വിട്ടുപോകാനും കോടതി അനുവാദം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒസിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ മാര്‍ട്ടിന്‍, ട്രഷറര്‍ കെവിന്‍ കിറ്റി, സെക്രട്ടറി ജനറല്‍ ഡെര്‍മോട്ട് ഹെനിഹാന്‍, അടക്കമുള്ളവരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ടിന് ഒപ്പം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ടിക്കറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.