ട്രൈസ്‌­റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തില്‍ സ്വാമി ഉദിത് ചൈതന്യാജി, കലാഭവന്‍ ജയന്‍ സംബന്ധിക്കുന്നു

– ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
Newsimg1_11198917
ഫിലഡല്‍ഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്‌­റ്റേറ്റ് കേരള ഫോറം നേതൃത്വത്തില്‍ ‘സാഹോദര്യത്തിരുവോണം’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ സെ.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ (608 WELSH RD, PHILADELPHIA, PA, 19115) വച്ച് നടത്തുന്നതാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഓണാഘോഷത്തിന്റെ മുന്നോടിയായി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നൃത്ത മത്സരം നടത്തുന്നതാണ്, ചെണ്ടമേളം, ഇരുവശങ്ങളിലായി ബാലികാ­ബാലകന്മാര്‍ കര്‍പൂരദീപവുമേന്തി അണിനിരന്നു കൊണ്ടും, നാടന്‍ കലാരൂപങ്ങളുടെ വേഷപകര്‍ച്ചകള്‍ ഉള്‍പ്പെടുത്തിയ ഘോഷയാത്രയില്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതും തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ വച്ച് തിരുവാതിര, മാവേലി മന്നന്റെ എഴുന്നള്ളത്ത്, അടുക്കളത്തോട്ട മത്സര വിജയികളെ പ്രഖ്യാപിക്കല്‍, അവാര്‍ഡുദാനം. നുപുര ഡാന്‍സ് അക്കാഡമി(അജി പണിക്കര്‍) അണിയിച്ചൊരുക്കുന്ന നൃത്തനൃത്ത്യങ്ങള്‍.

വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയ ധാരാളം ക്രമീകരണങ്ങള്‍ നടന്നു വരുന്നു.
ഓണാഘോഷത്തിന്റെ മുഖ്യ ഇനമായ ഓണസന്ദേശം നല്‍കുവാനായി ഈ വര്‍ഷം ഫിലഡല്‍ഫിയായിലെ മലയാളികള്‍ക്കായി എത്തുന്നത് ചാനലുകളിലും വേദികളിലും അര്‍ത്ഥവത്തായ പ്രഭാഷണങ്ങളിലൂടെ മനുഷ്യമനസുകളെ ഉയര്‍ന്ന തലത്തിലെത്തിക്കുവാന്‍ പ്രത്യേക കഴിവുള്ള സ്വാമി ഉദിത് ചൈതന്യാജി ആണ്. സ്വാമിജിയുടെ അമേരിക്കന്‍ പര്യടനത്തില്‍ െ്രെടസ്‌റ്റേറ്റ് കേരള ഫോറം വേദിയില്‍ ഈ സന്ദര്‍ശനം എന്തുകൊണ്ടും അവിസ്മരണീയാനുഭവമായിരിക്കും. ലോകം സൃഷ്ടിക്കുന്ന സ്വാമിജി അറിവിന്റെ പാലാഴിയാണ്. നിയമപഠനത്തിനു ശേഷം മഹാരാഷ്ട്രയില്‍ എത്തി സ്വാമിജി സന്ദീപനിയുടെ(സെക്രട്ടറി, ആചാര്യ വിനോബഭാവ) പ്രഭാഷണങ്ങളില്‍ ആകൃഷ്ടനാകുകയും പിന്നീട് ചിന്‍മയ മിഷനില്‍ ചേരുകയും ആധുനിക യുഗത്തില്‍ ഭാഗവതത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുകയും പുതുയുഗത്തില്‍ രാമായണവും, നാരായണീയവും കുറിച്ച് വളരെ ഗഹനമായ അറിവില്‍ നിന്നും ലളിതമായ ഭാഷയില്‍ മാനവരാശിയുടെ നന്മക്കായി തന്റെ പ്രഭാഷണങ്ങളിലൂടെ അറിവിന്റെ സൂക്തങ്ങള്‍ പറയുകയും ചെയ്യുന്ന ഒരു പ്രഭാഷകനായി ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്ന ഏതാനും ചില പ്രമുഖ പ്രഭാഷകരിലൊരാളായി മാറുകയും വിവിധ ചാനലുകളിലൂടെയും, പുസ്തകങ്ങളിലൂടെയും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു. സ്വാമിജിയുടെ ഈ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുവാന്‍ കിട്ടുന്ന അസുലഭാവസരം നഷ്ടപ്പെടുത്തിക്കളയരുതെന്ന് െ്രെടസ്‌റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

വര്‍ത്തമാനകാലഘട്ടത്തിലെ രാഷ്ട്രീയ­സാമൂഹിക സംഭവ വികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചുകൊണ്ടുള്ള ചാക്യാര്‍കൂത്ത്, മിമിക്രി, പച്ച മണ്ണിന്റെ ഗന്ധമുള്ള നാടന്‍പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കുവാനായി ബഹുമുഖകലാപ്രതിഭയായ കലാഭവന്‍ ജയന്‍ െ്രെടസ്‌റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷരാവില്‍, വേദിയില്‍ അരങ്ങു തകര്‍ത്തു നിറഞ്ഞാടും കാണികള്‍ക്കായി കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാനായി ഈ ഓണാഘോഷവേദിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു ഓണാഘോഷകമ്മറ്റിക്കുവേണ്ടി, കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പോസ് ചെറിയാന്‍(215 605 7310), തോമസ് പോള്‍(267) 825 5183, സുരേഷ് നായര്‍(267) 515 8375, ജീമോന്‍ ജോര്‍ജ്ജ്(267) 970 4267, അനൂപ് ജേക്കബ്(267) 423 5060.