അരിസോണയിലെ ഓണം പൊന്നോണം 2016 പ്രൗഡഗംഭീരമായി

– മനുനായര്‍
08:47 am 10/9/2016
Newsimg1_36219187
ഫീനിക്‌സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായസ ദ്യയൊരുക്കിയും സമത്വസുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. പ്രവാസിമലയാളികള്‍ക്ക് ഓണമെന്നാല്‍ ഒത്തുചേരലിന്റെയു ംസൗഹൃദംപുതുക്കലിന്റെയും വേദികൂടിയാണ്.

കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ.എച്ച്.എ.) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച്ച സെപ്തംബര്‍ 3 മൂന്നിന് എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അത്യന്തം വര്‍ണ്ണശബളവും ആകര്ഷകവുമായി കൊണ്ടാടി. രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി ഗിരിജ മേനോന്‍, ദിവ്യഅനുപ് , ലേഖനായര്‍ , നിഷ പിള്ള എന്നിവര്‍ ചേര്‍ന്ന് തുമ്പയും തുളസിയും ഓര്‍മയില്‍ ഓളമൊരുക്കി പൂപ്പടതീര്‍ത്ത് മനോഹരമായ പൂക്കളമിട്ടു. തുടര്‍ന്ന് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷഷണങ്ങളിലൊന്നായ അന്‍പതിലധികം വനിതകള്‍ ചേര്‍ന്ന്അവതരിപ്പിക്കുന്ന മഹാതിരുവാതിര അമേരിക്കന്‍ എക്‌സ്പ്രസ്സ് ബാങ്കിന്റെ വൈസ്‌പ്രെസിഡന്റായ ശ്യാമള ചാലക്കുടി ഉത്ഘാടനംചെയ്തു. രമ്യാഅരുണ്‍ കൃഷ്ണന്‍, മഞ്ജു രാജേഷ് എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മഹാതിരുവാതിര കാണികള്‍ക്ക് അത്യപൂര്‍വ കാഴ്ചാനുഭവമായി.

നാടന്കലാരൂപങ്ങളുടെ മേളത്തിര്‍പ്പില്‍ തിരുവോണത്തിന്റെ വരവറിയിച്ച്‌നടന്ന അത്തച്ചമയഘോഷയാത്ര അരിസോണ സമൂഹത്തിന് നവ്യാനുഭവമായി. ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും കൂടെപുലികളിയും, കഥകളി വേഷവും, മയിലാട്ടത്തിന്റെയും അകമ്പടിയോടെരാജകീയപ്രൌഡിയില്‍ ഓലക്കൂടയുംചൂടി തന്റെപ്രജകളെ കാണാന്‍ മഹാബലി തമ്പുരാന്‍ എഴുന്നള്ളിയത്കാണികളെ ആവേശഭരിതരാക്കിയതോടൊപ്പം അ വരെ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് ഒരുനിമിഷംകൂട്ടികൊണ്ടുപോയി. പ്രകാശ് മുണ്ടക്കല്‍ മഹാബലിയായും, കൃഷ്ണകുമാര്‍പിള്ള കഥകളിക്കാരന്റെയും വേഷം അലങ്കരിച്ചു.
പതിനൊന്നരയോടെ ആരംഭിച്ച ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുളവള്ള സദ്യയില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് വിളമ്പിയത്.

തുടര്‍ന്ന് രണ്ടുമണിയോടെ കലാ സാംസ്കാരികസമ്മേളനം സുധിര്‍ നായര്‍ , ജോലാല്‍, കൃഷ്ണകുമാര്‍പിള്ള, ശിവന്‍ പിള്ള, വിജേഷ് വേണുഗോപാല്‍ എന്നിവര്‍ ഭദ്രദീപംകൊളുത്തി ഉത്ഘാടനംചെയ്തു. ജോലാല്‍ എല്ലാവരെയും ഓണാഘോഷപരിപാടിയിലേക്ക് സഹര്‍ഷംസ്വാഗതംചെയ്തതോടൊപ്പം അരിസോണയിലെ പ്രവാസിസമൂഹം കെ.എച്ച്.എ.ക്കു നല്‍കിവരുന്ന സഹായസഹകരണത്തിന് സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നതായി അറിയിച്ചു. ഓണം പ്രവാസിക്ക് വ്വെറുമോരാഘോഷംമാത്രമല്ല അത് നമ്മുടെ കലാസാംസ്കാരികതയും പരമ്പര്യവുംപുതിയതലമുറയ്ക്ക്പകര്‍ന്നുകൊടുക്കാനുള്ളഒരുവേദികൂടിയാവണമെന്ന്‌സുധീര്‍ കൈതവന തന്റെ ഓണ സന്ദേശത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെസഹായങ്ങള്‍ ചെയ്യുന്ന പ്രവാസിമലയാളികള്‍ വെറും അസോസിയേഷന്‍ കൂട്ടായ്മയിലേക്കുമാത്രമായി നമ്മുടെ സാംസ്കാരിക പൈതൃകത്തെ തളച്ചിടുകയാണ് ചെയ്യുന്നത്. ലോകം കൈക്കുമ്പിളിലേക്കു ചുരുങ്ങികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ രണ്ടുസംസ്ക്കാരങ്ങളിലെയും നന്മയെ ഉള്‍കൊണ്ട് ജീവിക്കാന്‍ പുതുതലമുറയെ സജ്ജരാക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

തുടര്‍ന്ന് 150 ഓളം കലാകാരന്മാര്‍ പങ്കെടുത്ത കലാവിരുന്ന് കാണികളുടെ നിലക്കാത്ത കൈയ്യടികളോടെയും ഹര്‍ഷാരവത്തോടെയും അരങ്ങേറി. അനിത പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുണ്‍ എന്നിവര്‍ ചിട്ടപ്പെടുത്തിഅവതരിപ്പിച്ചഫ്യൂഷന്‍ ഡാന്‍സ്, കപ്പിള്‍സ് ഡാന്‍സ് എന്നിവ അത്യന്തംവികച്ചതും മനോഹരവും ആയിരുന്നു. ദിലീപ്, വിജേഷ്, ആനന്ദ് ,ശകുന്തള , ജയകൃഷ്ണന്‍, ധന്യ, ചിത്ര, സജീവന്‍ എന്നിവര്‍ ശ്രവ്യമനോഹരമായഗാനങ്ങള്‍ ആലപിച്ചു. ഇരുപതടിനീളത്തില്‍ ബാബു തിരുവല്ലയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച കെ.എച്. എ. പള്ളിയോടവും, തുഴക്കാരും, പാട്ടുകാരുംകാണികളുടെ പ്രേത്യേക പ്രശംസക്ക്പാത്രമായി. ഷെറി ,സുരേഷ് , സുധിര്‍, മനു യര്‍, ആനന്ദ് , ശ്രീകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച കോമഡി ബാലെ മികച്ചനിലവാരം പുലര്‍ത്തി. വിവിധനൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍, കുരുന്നുപ്രതിഭകള്‍ നിരവധി കലാപരിപാടികളില്‍ ഭാഗഭാക്കായി. അരുണ്‍കൃഷ്ണന്‍ ഈവര്‍ഷത്തെഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞതോടൊപ്പം ഒ ാണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോഅംഗങ്ങള്ക്കും,നിസ്വാര്ഥതയോടെ ചുമതലകള്‍ കൈകാര്യംചെയ്ത വോളണ്ടിയര്‍മാര്‍ക്കും, എക്‌സിക്യൂട്ടീവ് അംഗങ്ങള്ക്കും കൂടാതെ,സ്‌പോണ്‍സര്‍മാര്‍ക്കും സംഘടനയുടെ പേരില്‍ ഹൃദയങ്കമമായ നന്ദി അറിയിച്ചു, ദേശീയ ഗാനാലാപനത്തോടെ ഒരുദിവസംനീണ്ടുനിന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന് തിരശീലവീണു. അബു അര്‍ഷാദ് ,അദിതിദത്ത, വിജേഷ് വേണുഗോപാല്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായി പ്രവര്‍ത്തിച്ചു.