അറ്റലാന്റാ ഐ.പി.സി വാര്‍ഷിക കണ്‍വന്‍ഷനും റീജിയന്‍ മീറ്റിംഗും ഒക്ടോബര്‍ 22-ന്

07:55 pm 14/10/2016

– രാജന്‍ ആര്യപ്പള്ളില്‍

Newsimg1_28484503

അറ്റ്‌ലാന്റ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയനില്‍ അംഗമായ അറ്റ്‌ലാന്റാ ഐ.പി.സി ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 ഒക്ടോബര്‍ 22 ശനിയാഴ്ച വൈകിട്ട് 6:30-ന് ജോര്‍ജിയാ സംസ്ഥാനത്തുള്ള അറ്റലാന്റാ പട്ടണത്തിലുള്ള അറ്റ്‌ലാന്റാ ഐ.പി.സി ചച്ച് (545 റോക്ക് സ്പ്രിംഗ്‌സ് റോഡ്, ലോറന്‍സ്‌വില്‍, ജോര്‍ജിയ 30043) വെച്ച് നടക്കുമെന്ന് അറ്റ്‌ലാന്റാ ഐ.പി.സി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ വി.പി. ജോസ് അറിയിച്ചു. ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍, ഡയറക്ടര്‍ ഓഫ് ഐ.സി.പി.എഫ് കൗണ്‍സിലിംഗ് സെന്റര്‍ ഇവ. ജെ. വര്‍ഗ്ഗീസ് എന്നിവര്‍ സന്ദേശം നല്‍കും. മലയാളത്തിലും, ഇംഗ്ലീഷിലും നടക്കുന്ന ഗാന ശുശ്രൂഷകള്‍ക്ക് ബ്രദര്‍ ഏബ്രഹാം തോമസ് മാവേലിക്കര, ബ്രദര്‍ റിച്ചാര്‍ഡ് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിശ്വാസികളും ഈ യോഗത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സെക്രട്ടറി ഏബ്രഹാം തോമസ് അറി യിച്ചു.

ശനിയാഴ്ച്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന ഐ.പിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രത്യേക യോഗത്തില്‍ ജോര്‍ജ്ജിയ പട്ടണത്തിലുള്ള ശുശ്രൂഷകന്മാരും വിശ്വാസികളേയും കൂടാതെ ടെനസി, സൗത്ത് കരോലിനാ എന്നീ പട്ടണങ്ങളില്‍ നിന്നുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നതാണന്ന് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ അറിയിച്ചു.

അറ്റ്‌ലാന്റാ ഐ.പി.സി വാര്‍ഷിക കണ്‍വന്‍ഷനേക്കുറിച്ചും റീജിയന്‍ മീറ്റിംഗിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ വി. പി. ജോസ്: 678.357.4497, പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു :678.749.5186. ബ്രദര്‍ ഏബ്രഹാം തോമസ്: 404.406.5882, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍: 678.571.6398 എന്നിവരുമായി ബന്ധപ്പെടുക.