അസമിലെ ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന് ഒരു ദിവസത്തെ വിലക്ക് വരുത്തുന്നത്.

07:20 am 6/11/2016

images (1)
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യക്ക് ശേഷം മറ്റൊരു ടി.വി ചാനലിനുകൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍െറ കൂച്ചുവിലങ്ങ്. മര്‍ദനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാണ് അസമിലെ ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന് ഒരു ദിവസത്തെ വിലക്ക് വരുത്തുന്നത്.

നവംബര്‍ ഒമ്പതിന് സംപ്രേഷണം തടയാനാണ് തീരുമാനം. കുട്ടിയുടെ സ്വകാര്യതയും അന്തസ്സും കളഞ്ഞതിന്‍െറ പേരില്‍ 2013 ഒക്ടോബറിലാണ് ചാനലിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ മന്ത്രിതല സമിതിയാണ് ഒരു ദിവസത്തെ സംപ്രേഷണം വിലക്കിയത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിനും മൃതദേഹങ്ങളുടെ ഭീതിദമായ ദൃശ്യങ്ങള്‍ കാണിച്ചതിനും ഈ ചാനലിനെതിരെ പരാതിയുണ്ടായിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് ഹിന്ദി ചാനലായ എന്‍.ഡി.ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ മന്ത്രിതല സമിതി ശിപാര്‍ശ ചെയ്തിരുന്നു.