അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

12:19 pm 19/11/2016
images (7)

ഡിഗ്‌ബോയ്​: അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു.
തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പേങ്കരി ഏരിയയിലാണ്​ ആക്രമണമുണ്ടായത്​. ശനിയാഴ്​ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി.

ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.