ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തും

11:43 am 19/11/2016

images (1)
ദില്ലി: 2020 ആകുന്നതോടെ ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തുമെന്ന് റിപ്പോർട്ട്. ജിഎസ്എംഎ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടാണ് ഈ കാര്യം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ 2020 ആകുമ്പോഴെക്കും ഇന്ത്യയിലുള്ള ജനസംഖ്യയുടെ 67 ശതമാനം മൊബൈല്‍ ഉപയോഗിക്കുന്നവരാകും.
2015–ൽ ഇന്ത്യൻ ജനസംഖ്യയുടെ 47 ശതമാനം ആൾക്കാർ ഫോൺ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ 2016 ജൂണിൽ 61. 6 കോടി ഫോൺ ഉപയോക്‌താക്കളുണ്ടായിരുന്നു. ഫോണുകളുടെ വിലക്കുറവും നെറ്റ് വര്‍ക്കുകളുടെ ലഭ്യതയുമാണ് ഫോൺ ഉപയോഗം വർധിപ്പിച്ചത്.
2020 ഓടെ 67 കോടി ആൾക്കാർ 3ജി/4ജി നെറ്റ്വർക്കുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയായി ഈ വർഷം ഇന്ത്യമാറിയിരുന്നു. അമേരിക്കമാത്രമാണ് ഇപ്പോൾ ഫോൺ ഉപയോക്‌താക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്.