ചൈന ഓപ്പണ്‍: പി.വി സിന്ധു ഫൈനലിൽ

11:08 am 19/11/2016

download

ബീജിങ്: ചൈനീസ് ഓപ്പൺ സൂപ്പർ സീരിസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ 11-21, 23-21, 21-19നു തോൽപ്പിച്ചാണ് സിന്ധു ചരിത്രനേട്ടം കൊയ്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ സുൻ യുവാണ് സിന്ധുവിൻെറ എതിരാളി. ചൈനീസ് മേധാവിത്വം പുലർത്തുന്ന ഈ ടൂർണമെൻറിൻെറ ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. 2014ൽ സൈന നെഹ്വാൾ ആയിരുന്നു ടൂർണമെന്റ് ജേതാവ്.

2015-ൽ ലി സൂറിയോട് തോറ്റ് സൈന റണ്ണറപ്പായി. യോ ഒളിമ്പിക്സിൽ വെള്ളി നേടി സിന്ധു നേരത്തേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച മത്സരമാണ് സിന്ധു സെമിയിൽ പുറത്തെടുത്തത്. ചൈനീസ് ബാഡ്മിന്റണിൽ പുതിയ താരമാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ഫൈനലിലെ സിന്ധുവിൻെറ എരാളിയായ സുൻ യു ചൈനയുടെ ഭാവി വാഗ്ദാനമാണ്.