അഹമദാബാദിൽ വെച്ച്​ നടക്കുന്ന കബഡി ലോകകപ്പിൽ നിന്നും പാകിസ്​താനെ വിലക്കി.

12:44 pm 6/10/2016
download (15)

അഹമദാബാദ്​: അന്താരാഷ്​ട്ര കബഡി അസോസിയേഷ​​െൻറതാണ്​ തീരുമാനം. നാളെയാണ്​ ലോകകപ്പ്​ മാമാങ്കത്തിന്​ തുടക്കം കുറിക്കുന്നത്​. അതിർത്തിയിൽ ഇന്ത്യ– പാക്​ സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിലാണ്​ പാകിസ്​താനെ ലോകകപ്പിൽ നിന്നും വിലക്കിയത്​. അസോസിയേഷ​െൻറ തീരുമാനത്തിനെതിരെ പാക്​ കബഡി അസോസിയേഷനും താരങ്ങളും രംഗത്ത്​ വന്നിട്ടുണ്ട്​.

അന്താരാഷ്​ട്ര കബഡി അസോസിയേഷ​െൻറ ഒഴിച്ച്​ കൂടാൻ പറ്റാത്ത ഘടകമാണ്പാകിസ്​താൻ. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കു​േമ്പാൾ പാകിസ്​താന്​ അനുവാദം നൽകാൻ കഴിയില്ലെന്നും അന്താരാഷ്​ട്ര കബഡി അസോസിയേഷൻ തലവൻ ദിറോജ്​ ചതുർവേദി പറഞ്ഞു.

സുരക്ഷാ പ്രശ്​നങ്ങളുണ്ടെങ്കിൽ ഇരു രാജ്യങ്ങളേയും ടൂർണമെൻറിൽ നിന്ന്​ ഒഴിവാക്കണമായിരുന്നു. പാകിസ്​താൻ ഇല്ലാത്ത കബഡി ലോകകപ്പ്​ ബ്രസീലില്ലാത്ത ഫുട്​ബോൾ ലോകകപ്പ്​ പോലെയാണെന്നും പാകിസ്​താൻ കബഡി അസോസിയേഷൻ സെക്രട്ടറി റാണ മുഹമ്മദ്​ പറഞ്ഞു. ഇന്ത്യയെ തോൽപ്പിച്ച്​ കിരീടം ചൂടുമെന്ന്​ പാക്​ കബഡി ക്യാപ്​റ്റൻ നാസിർ അലി നേരത്തെ പറഞ്ഞിരുന്നു. 2010,2012 വർഷങ്ങളിൽ കബഡി ലോകകപ്പിൽ റണ്ണറപ്പായിരുന്നു പാകിസ്​താൻ.