വിജിലന്‍സിനെതിരെ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍

12:40 pm 6/10/2016

download

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തനിക്കെതിരെ വിജിലന്‍സ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിന്‍സന്‍ പോള്‍ ആരോപിക്കുന്നു. തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യവിവരാവകാശ കമ്മീഷണറുടെ പരാതിക്കടിസ്ഥാനം. മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും എസ്‌പി സുകേശനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ഹര്‍ജിയിലെത്തിയത്. ഹര്‍ജി പരിഗണിക്കെവേ വിജിലന്‍സ് ആസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റ് എസ് ജയ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. മുന്‍ ഡയറക്ടറായ വിന്‍സന്‍ എം പോളും ബാര്‍ കോഴ കേസ് അവാസനിപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു പരാമര്‍ശം. ഇത് തെറ്റാണെന്നും വ്യാജമായ റിപ്പോര്‍ട്ടാണ് തനിക്കെതിരെ നല്‍കിയതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിന്‍സന്‍ പോള്‍ പറയുന്നു. കേസ് പരിശോധിക്കാന്‍ നിയമപരമായി അധികാമില്ലാത്ത ഡയറക്ടേറ്റിലെ ഒരു ജീവനക്കാരിക്ക് എങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നും ഇതിന പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷണമെന്നും കമ്മീഷണര്‍ ആവശ്യപ്പെടുന്നുണ്ട്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പേരൊന്നും കത്തില്‍ പറയുന്നില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ശങ്കര്‍ റെഡ്ഡിയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ അകല്‍ച്ചയും