ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

04:16 pm 6/11/2016
download
ഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡൽഹിയിലെ കിരാരിയിലെ എം.എൽ.എയായ ഗോവിന്ദ്, ഛാട്ട് പൂജ ആഘോഷങ്ങളുടെ സമയത്ത് പടവുകൾ പണിയാൻ ശ്രമിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നാണ് അറസ്റ്റ്.

ചാത്ത് പൂജക്കിടെ ഭക്തർ സൂര്യപ്രാർഥന ചെയ്യുന്ന പൈതൃകഭൂമിയിൽ നിർമാണം നടത്താൻ ശ്രമിച്ചതിനെ എതിർത്തു ഗ്രാമീണർ കല്ലേറ് നടത്തിയിരുന്നു. തുടർന്ന് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്.

ആം ആദ്മി സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വന്ന ശേഷം കുറഞ്ഞത് 12 പാർട്ടി എം.എൽ.എമാർ അറസ്റ്റിലായിട്ടുണ്ട്. പതിനഞ്ച് എം.എൽ.എമാർക്കെതിരെ വിവിധ സംഭവങ്ങളിലായി ഡൽഹി പോലീസ് കേസെടുത്തിരുന്നു.