വടശേരിക്കര സംഗമം യു.എസ്.എ ഏഴാമത് സമ്മേളനവും ആഘോഷപരിപാടികളും വര്‍ണ്ണാഭമായി

04:19 pm 6/11/2016
Newsimg1_83781232
വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ ഏഴാമത് പൊതുസമ്മേളനവും ആഘോഷ പരിപാടികളും, ഒക്ടോബര്‍ 29-നു ശനിയാഴ്ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്‌റ്റോന്റില്‍ വെച്ച് നടന്നു. പ്രഡിഡന്റ് മാത്യു മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശേരിക്കര സ്വദേശിയും എപ്പിഫെനി മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരുന്നു. തടത്തില്‍ മത്തായി സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തില്‍ മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനു തോമസ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. ആനി ടൈറ്റസ്, ഷാലറ്റ് ആന്‍ ഷാജി, അനു തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത ഗായകന്‍ ബാബു എഫ്‌റേ മിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിനു് മിഴിവേകി. ഐപ്പ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

2017ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

ജോണ്‍ തോമസ് (പ്രസിഡന്റ്), സാം ജേക്കബ് (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), അന്നമ്മ ഫിലിപ്പ് (ട്രഷറര്‍), അന്നമ്മ കോശി (അക്കൗണ്ടന്റ് ), അനു തോമസ് (കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍)