ആപ് എം.എല്‍.എമാരുടെ ഓഫിസുകളില്‍ സി.സി.ടി.വി കാമറ

11:40AM 08/08/2016
download (2)
ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ ഡല്‍ഹിയിലെ 12 എം.എല്‍.എമാര്‍ അറസ്റ്റിലായതോടെ ജാഗ്രതാ നടപടികളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. എല്ലാ എം.എല്‍.എമാരുടെയും ഓഫിസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം.എല്‍.എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

ബി.ജെ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ഓഫിസിലും കാമറ സ്ഥാപിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. കാമറ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കി. കൂടാതെ, എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ ഓഫിസുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എം.എല്‍.എമാര്‍ക്കുള്ള സുരക്ഷ എന്ന നിലക്കല്ല ഇതെന്നും സ്പീക്കര്‍ അറിയിച്ചു.