കേരള ലിറ്റററി സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയും, അമേരിക്കന്‍ കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാഘോഷവും ഓഗസ്റ്റ് 14­നു ഡാളസില്‍

11:40AM 8/8/2016

Newsimg1_10867690
ഡാളസ്: കേരളലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് മലയാളികളുടെ, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്‍പതാം വര്‍ഷം ചരിത്രരേഖകളിലേക്ക് എഴുതിക്കൊണ്ടാവും.
1965­ല്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വുറലൈസേഷന്‍ ബില്ലിന്‍ പ്രകാരം 67 മുതല്‍ നേഴ്‌സസ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു ആരംഭംകുറിച്ചു. സ്റ്റുഡന്റ് വീസ, എക്‌ചേഞ്ച് വീസയിലൊക്കെ ചിലര്‍ഇതിനുമുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ “അവകാശം’ നേഴ്‌സസിനു തന്നെ.

ഇന്ത്യയുടെ അറുപത്തൊമ്പതാം സ്വാതന്ത്ര ദിനാഘോഷവേളയില്‍, അമേരിക്കന്‍ മലയാളികുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാചരണത്തിനു് അമേരിക്കന്‍ മണ്ണില്‍ ഡാളസ് നിവാസികളുടെ മഹത്‌വേദിയില്‍ തുടക്കംകുറിച്ചുകൊണ്ട് മെഴുകുതിരി തെളിയും.

ഓസസ്റ്റ് 14­-നു ഞായറാഴ്ച വൈകിട്ട് 5.30­ന് കേരള അസോസിയേഷന്‍ ഹാളിള്‍ (ഇന്ത്യാകള്‍ച്ച്വറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ്‌വേ ബുളിവാഡ്, ഗാര്‍ലന്റ് 75043) പരിപാടികള്‍ക്ക് തുടക്കംകുറിക്കും.

1963­ല്‍ ഡെസ്റ്റിനി എന്ന കപ്പലില്‍ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവര്‍ 68­ല്‍ ഡാളസില്‍വന്നിറങ്ങിയ 3 ആദ്യകാല നേഴ്‌സുമാര്‍, വിശിഷ്ടാതിഥികള്‍, ഇതരസംഘടനാനേതാക്കള്‍ വേദിയില്‍ അണിനിരക്കും. ഡാളസ്‌മെലോഡിയുടെ ‘കലാമേള’ പരിപാടികള്‍ക്ക് കൊഴുപ്പേകും.

വരുംവര്‍ഷങ്ങളില്‍ ആഗസ്റ്റ് പതിനഞ്ചിനോട് ചേര്‍ന്നുവരുന്ന ഞായറാഴ്ച “കുടിയേറ്റ സാരഥികളുടെ സ്മരണദിനം” ആയിഅമേരിക്കയില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിക്കുന്ന എല്ലാ മലയാളിസംഘടനകളും കൊണ്ടാടണമെന്ന സന്ദേശമാണ് ലിറ്റററിസൊസൈറ്റി നല്‍കുന്നതെന്നും അമേരിക്കയിലെ സമസ്ത മലയാളിസംഘടനകളും അഭിമാനപുരസരം സഹകരിക്കണമെന്നും പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അഭ്യര്‍ത്ഥിക്കുന്നു.

ഏബ്രഹാം തെക്കേമുറി­ 469­ 222 ­5561, സി.വി.ജോര്‍ജ­് 214 ­675 ­6433, ജോസന്‍ ജോര്‍ജ് ­469 ­767 ­3208.