ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​ന്റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം

04:34 pm 4/6/2017


അബൂദബി: എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്​പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​ന്റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം എന്നു തന്നെ. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തി​​​​​െൻറ പേര്​ ‘മഹാഭാരതം -രണ്ടാമൂഴം ദ മൂവീ’ എന്നായിരിക്കും. രണ്ടാമൂഴം എന്ന നോവലിനെ അടിസ്​ഥാനമാക്കി ചലച്ചിത്രം നിർമിക്കു​ന്നുവെങ്കിൽ അതി​​​​​െൻറ പേര്​ രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര്​ അംഗീകരിക്കില്ലെന്നും ഹിന്ദു ​െഎക്യവേദി പ്രസിഡൻറ്​ കെ.പി. ശശികല പ്രസ്​താവിച്ചിരുന്നു.

‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്​ഥാനമാക്കിയുള്ളതാണെന്ന്​ എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ്​ മലയാളത്തിൽ ചിത്രത്തി​​​​​െൻറ പേര്​ ‘രണ്ടാമൂഴം’ എന്ന്​ മാത്രമായി നിശ്ചയിച്ചതെന്ന്​ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അബൂദബിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊത്തം ആറ്​ മണിക്കൂറുള്ള ചലച്ചിത്രം രണ്ട്​ ഭാഗങ്ങളായിട്ടാണ്​ നിർമിക്കുക. എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്​ ചലച്ചിത്രങ്ങൾ അതത്​ ഭാഷകളിൽ തന്നെ ചിത്രീകരിക്കും. തമിഴ്​, തെലുങ്ക്​ ഭാഷകളിലും ചിത്രീകരിക്കാൻ ശ്രമിക്കും. മറ്റു ഭാഷകളിൽ ഡബ്ബ്​ ചെയ്​തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുക.