വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു.

04:34 pm 4/6_2017


ബീഹാർ: വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു. വിവാഹദിനത്തി​​െൻറ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ്​ മരണം. ബീഹാറിലെ കൈമൂർ ജില്ലയിലാണ്​ സംഭവം.

25കാരനായ ശശികാന്ത്​ പാണ്ഡെക്കാണ്​ ദാരുണാന്ത്യം. വിവാഹ ചടങ്ങുകൾക്ക്​ തൊട്ടു മുമ്പ്​ വേദിക്ക്​ സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്​. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്​ടർമാർ മരണം സ്​ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ്​ ശശികാന്ത്​. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തിൽ കട നടത്തുകയായിരുന്നു​ ഇദ്ദേഹം.