ആര്‍പ്‌കോയ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോര്‍ജ് പ്രസിഡന്റ്

08:00 pm 6/10/2016
Newsimg1_34511971
ഷിക്കാഗോ: ഇല്ലിനോയിയിലുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പതോളജിസ്റ്റ്, റീഹാബ് പ്രൊഫണലിസ്റ്റുകള്‍ക്കായി 2011-ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ)യുടെ 2016-18 വര്‍ഷത്തെ പ്രസിഡന്റായി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നയും ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറല്‍ ബിരുദവുമുള്ള ബ്രിജിറ്റ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സായി പുല്ലാപ്പള്ളി, സെക്രട്ടറി- തോമസ് മാത്യു, ട്രഷറര്‍- ജയിംസ് തിരുനെല്ലിപ്പറമ്പില്‍, ഡി.പി.ടി ജോയിന്റ് സെക്രട്ടറി വില്‍സണ്‍ ജോസ് എന്നിവരും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തമ്പി ജോസ്, സിന്ധു ജോര്‍ജ്, എസ്.എല്‍.പി; റെജില്‍ വര്‍ഗീസ്, ഡി.പി.ടി; നൈറ്റി ജോസഫ്, മാത്യു ജേക്കബ്, സിറില്‍ മലയില്‍, കാര്‍മ്മല്‍ തോമസ്, അരുണ്‍ വെട്ടീല്‍, മന്നു തിരുനെല്ലിപ്പറമ്പില്‍, നിഷ തോമസ് എന്നിവരും സ്ഥാനമേറ്റു.

മുന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, സണ്ണി മുത്തോലം, ഡി.പി.റ്റി എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി തുടരും.

പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തനോദ്ഘാടനവും സംഘടനയുടെ ഫാമിലി നൈറ്റും, ഒക്‌ടോബര്‍ 15-നു വൈകുന്നേരം 6.30-നു സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. കുക്ക് കൗണ്ടി ഹോസ്പിറ്റല്‍ സി.എന്‍.ഒ/എക്‌സിക്യൂട്ടീവ് നേഴ്‌സിംഗ് ഡയറക്ടര്‍ ആഗ്‌നസ് തേരാടി, മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ് ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഈ പരിപാടിയിലേക്ക് എല്ലാ റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സിനേയും കുടുംബ സമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.