ആര്‍.എസ്.എസ് വിരുദ്ധ പരാമര്‍ശം: രമ്യക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

08:45 am 10/09/2016
download
മംഗളൂരു: കന്നട സിനിമ നടിയും കോണ്‍ഗ്രസ് മുന്‍ ലോക്സഭാംഗവുമായ രമ്യക്കെതിരെ കേസെടുക്കാന്‍ ബെല്‍ത്തങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അഡ്വ.വസന്ത് മറക്കട നല്‍കിയ സ്വകാര്യ ഹരജിയിലാണ് ഉത്തരവ്.

രമ്യ പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ മാണ്ഡ്യയില്‍ കഴിഞ്ഞ മാസം 31ന് അവര്‍ ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരം. ആര്‍.എസ്.എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ളെന്ന് മാത്രമല്ല, ബ്രിട്ടീഷ് പക്ഷ നിലപാടുമായിരുന്നുവെന്നായിരുന്നു എന്‍.എസ്.യു സംഘടിപ്പിച്ച ചടങ്ങിനത്തെിയ നടി ചാനലുകളോട് പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു.

നടിക്കെതിരെ നടപടിയാവശ്യപ്പെട്ട് വസന്ത ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
തന്‍െറ വാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.