ആളെ മയക്കാനല്ലാതെ മറ്റൊന്നും ബച്ചനെക്കൊണ്ട് കഴിയില്ല ;മാര്‍ക്കണ്ഡേയ കട്ജു

09:39 am 18/9/2016
Newsimg1_28589085

ബച്ചനെക്കൊണ്ട് ജനങ്ങളെ മയക്കാനെ സാധിക്കൂ സമൂഹത്തിന് ഉപകാരപ്രദമായ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ബച്ചന്റെ തലയ്ക്കുള്ളില്‍ ഒന്നുമില്ലെന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് പുതിയ പ്രസ്ഥാവന. ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്റെ പോസ്‌റ്റെന്ന് കാട്ജു പറഞ്ഞു. ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകളെപ്പോലെ അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാണ്. ഇതിന്റെ ഒരു മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. ഇത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ അടക്കിനിര്‍ത്തുന്നതെന്നും കട്ജു പറഞ്ഞു.

കാട്ജുവിന്റെ പോസ്റ്റില്‍ നിന്ന്:

ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും എതിര്‍പ്പുമായി രംഗത്തുവന്നു. വിഷയം കൂടുതല്‍ വിശദീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഈ കുറിപ്പിടുന്നത്.

ജനങ്ങളെ മയക്കിക്കിടത്താന്‍ ഭരണകൂടം ഉപയോഗിക്കുന്ന കറുപ്പാണ് മതമെന്ന് കാള്‍ മാക്‌സ് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ തങ്ങള്‍ക്കെതിരെ കലാപം നടത്തുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ ഒരു മയക്കുമരുന്ന് മതിവരാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള മയക്കുമരുന്നുകളില്‍ ഒന്നു മാത്രമാണ് മതം. ചില രോഗങ്ങള്‍ക്ക് മരുന്ന് കൊടുക്കുംപോലെ ജനങ്ങളെ സിനിമകള്‍, മാധ്യമങ്ങള്‍, ക്രിക്കറ്റ്, ജ്യോതിഷം, ബാബമാര്‍ എന്നീ മയക്കുമരുന്നുകള്‍ കൊടുത്ത് മയക്കുകയാണ് സര്‍ക്കാരുകള്‍.

ഇതില്‍ ഏറ്റവും ശക്തമായ മയക്കുമരുന്ന് സിനിമ തന്നെയാണ്. ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനായില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കസ് കൊടുക്കു എന്ന് റോമന്‍ ചക്രവര്‍ത്തിമാര്‍ പറയുമായിരുന്നു. നമ്മുടെ സിനിമകളും ഇത്തരം സര്‍ക്കസുകളെപ്പോലെയാണ്. ജനങ്ങള്‍ക്ക് ആരോഗ്യം, ഭക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്ക് ഈ സിനിമകള്‍ ലഭ്യമാക്കുന്നത്.

ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകളെപ്പോലെ അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാണ്. ഇതിന്റെ ഒരു മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. ഇത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ അടക്കിനിര്‍ത്തുന്നത്.

ഒരു നല്ല നടന്‍ എന്നതിലുപരി മറ്റെന്താണ് അമിതാഭ് ബച്ചന്‍? രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എന്ത് ശാസ്ത്രീയ മാര്‍ഗമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഒന്നും തന്നെയില്ല. കാലാകാലങ്ങളില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങള്‍ നല്‍കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഭാവിക്കുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കൈയില്‍ ടണ്‍കണക്കിന് പണമുള്ള ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ ഇതൊക്കെജസ്റ്റിസ് കാട്ജു കുറിപ്പില്‍ പറഞ്ഞു.