ആർ.എസ്​.എസ്​ നാടിന്റെ സംസ്​കാരം തകർക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ മുഖ്യമന്ത്രി.

05:02 pm 12/10/2016

download (15)

ആലപ്പുഴ: ആർ.എസ്​.എസ്​ നാടി​െൻറ സംസ്​കാരം തകർക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരം അക്രമങ്ങൾ അഴിച്ച്​ വിട്ട്​ അവർ കേരളത്തിലെ ക്രമസമാധാനം തകർക്കുകയാണ്​. നാട്ടിൽ സമാധാനം ഉണ്ടാകരുതെന്ന്​ ആർ.എസ്​.എസിന്​ നിർബന്ധമുണ്ട്​. ചേർത്തല പള്ളിപ്പുറത്ത്​ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബി.ജെ.പിയും ആർ.എസ്​.എസും കള്ളം പ്രചരിപ്പിക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്​. നമ്മുടെ നാടിനെ തിരിച്ച്​ നടത്താനുള്ള ശ്രമമാണ് ആർ.എസ്​.എസ്​ നടത്തുന്നതെന്നും അത്​ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. ​