ഹൃദയസ്പര്‍ശിയായ ഗാനങ്ങളുമായി ‘ഹാര്‍ട്ട് ബീറ്റ്‌സ്’ ഹൂസ്റ്റണില്‍

07:49 pm 12/10/2016

– ജീമോന്‍ റാന്നി
Newsimg1_169761
ഹൂസ്റ്റണ്‍ : ക്രിസ്തീയ ഗാനലോകത്തിനു പുതിയ ഈണവും താളവും ഒരുക്കി ഗാനങ്ങള്‍ ക്രമീകരിച്ച് മുഴുവന്‍ സമയവും ഗാനശുശ്രൂഷ വഴി ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്ന ക്യാംപസ് ക്രൂസേഡ് ഫോര്‍ െ്രെകസ്റ്റിന്റെ സംഗീത വിഭാഗമായ ‘ഹാര്‍ട്ട് ബിറ്റ്‌സ്’ ഹൂസ്റ്റണിലെ സംഗീതാസ്വാദകര്‍ക്കായി ഗാനസന്ധ്യകള്‍ ഒരുക്കുന്നു.

കൂടുതല്‍ ആളുകള്‍ക്ക് രക്ഷകനായ യേശുവിനെ ഗാനങ്ങളില്‍ കൂടി അറിയുന്നതിനും സംഗീതത്തില്‍ കൂടെ തങ്ങളുടെ ഹൃദയങ്ങ­ളെ സ്പര്‍ശിക്കുന്നതിനും അവസരമൊരുക്കുന്നതിന് ഹൂസ്റ്റണിലെ മൂന്നു വിവിധ സ്ഥലങ്ങളിലായിട്ടാണ് സംഗീത പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 14 വെളളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (235, Avebue e, Stafford, Tx-77477) ഒക്ടോബര്‍ 15 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് (12955, Stafford Rd, Stafford, Tx-77477) ഒക്ടോബര്‍ 16 ഞായറാഴ്ച 6 മുതല്‍ 9 വരെ ഐപിസി ഹെബ്രോന്‍ (4660, S. Sam Huston Pkway, Huston. Tx-77048)

ന്യൂ ലൈഫ് മിനിസ്ട്രി ഓഫ് ക്യാമ്പസ് ക്രൂസേഡ് ഡയറക്ടര്‍ കാത്തി ഡഗ്ല്‌സ് (Cathy Douglas) മിനിസ്ട്രിയുടെ ട്രെയ്‌നിംഗിനെപ്പറ്റിയും തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിക്കുന്നതാണ്.ഗാനശുശ്രൂഷയോടൊപ്പം ലൈവ് ഓര്‍ക്കസ്ട്രാ അംഗങ്ങളുടെ സാക്ഷ്യവും ഗാനസന്ധ്യകളെ ധന്യമാക്കി മാറ്റും.ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുളള എല്ലാ മലയാളി സുഹൃത്തുക്കളെയും ജാതി മത ഭേദമെന്യേ ഈ ഗാനസന്ധ്യകളിലേക്ക് ക്ഷണിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. വളരെ മിതമായ നിരക്കിലുളള പാസുകള്‍ വാങ്ങി ഈ പരിപാടികളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രവി വര്‍ഗീസ് പുളിമൂട്ടില്‍ : 281 499 4593