കരുണാ ചാരിറ്റീസ് ഫണ്ട് റെയ്‌­സിംഗ് സമ്മേളനം വന്‍ വിജയമായി

07:50 pm 12/10/2016

Newsimg1_73820429

എഡിസണ്‍, ന്യു ജെഴ്‌­സി: സേവനത്തിന്റെ 22 വര്‍ഷങ്ങള്‍ പിന്നിടുകയും വിവിധ രാജ്യങ്ങളിലായി നിരവധി പേര്‍ക്കു തുണയാകുകയും ചെയ്ത കരുണാ ചാരിറ്റീസിന്റെ ഇരുപത്തിമൂന്നാമത് ഫണ്ട് റെയ്‌­സിംഗ് സമ്മേളനത്തില്‍കാരുണ്യത്തിന്റെ കൈത്തിരികളുമായി നിരവധി പേര്‍ പങ്കെടുത്തു.

മില്യനുകള്‍ സമാഹരിച്ച് അശരണര്‍ക്ക് സഹായമെത്തിക്കാന്‍ വനിതകളുടെ സാരഥ്യത്തില്‍ ആരംഭിച്ച സംഘടനക്ക് കഴിഞ്ഞത്അഭിമാനകരമാണെന്നു മുഖ്യാതിഥി സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസ് എക്‌­സിക്യൂട്ടിവ് ഡയറക്ടര്‍ സുധാ ആചാര്യ ചൂണ്ടിക്കാട്ടി.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ പത്‌­നി ലേഖാ ശ്രീനിവാസന്റെ നേത്രുത്വത്തിലാണ് സംഘടന രുപം കൊണ്ടത്.

സെക്രട്ടറി ഡോ. സ്മിതാ മനോജ് ആയിരുന്നു എം.സി. വൈസ് പ്രസിഡന്റ് റോസാമു താഞ്ചന്‍ സ്വാഗതം ആശംസിച്ചു. ജിയ വിന്‍സന്റ് പ്രാര്‍ഥനാ ഗാനമാലപിച്ചു. തുടന്നു മുഖ്യാതിഥിയും ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.

പ്രസിഡന്റ് സാറാമ്മ തോമസിന്റെ പ്രസംഗത്തില്‍ സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ചറ്റങ്ങില്‍ സൂവനീറും പ്രകാശനം ചെയ്തു.
തുടര്‍ന്ന് മിത്രാസിന്റെ കലാപരിപാടികള്‍ അരങ്ങേറി.

ഡിന്നറോടും റാഫിള്‍ നറുക്കെടുപ്പോടും കൂടി പരിപാടികള്‍ സമാപിച്ചു.

ട്രഷറര്‍ ഡോ. ലുലു തോമസ്, ജോ. സെക്രട്ടറി പ്രേമ ആന്ദ്രപ്പള്ളിയാല്‍, ജോ. ട്രഷറര്‍ സുപ്രഭാ നായര്‍,മുന്‍ പ്രസിഡന്റ് ഷീല ശ്രീകുമാര്‍, ഡോ. പ്രസീല പരമേശ്വരന്‍, തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.