വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.

05:00 pm 12/10/2016
download (14)

അഹമ്മദാബാദ്: വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഗുജറാത്തിലെ ദാനിലിംദ മേഖലയിലെ 150ഓളം പേരാണ് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന ചടങ്ങിൽ ബുദ്ധമതം സ്വീകരിച്ചത്. സമൂഹത്തില്‍ ദലിത് വിഭാഗമായതിന്റെ പേരില്‍ മാത്രം തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഫലമായാണ് മതം മാറുന്നതെന്ന് ചടങ്ങിനിടെ ഇവര്‍ വ്യക്തമാക്കി.

ബുദ്ധ മതത്തിൽ ചേരാൻ നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഉന സംഭവമാണ്​ ഇതിനെ കുറിച്ച്​ കൂടുതൽ പ്രേരിപ്പിച്ചെന്നും അഹമദാബാദിലെ നരോദ ഏരിയയിലെ ദലിത്​ നേതാവ്​ സംഗീത പർമാർ പറഞ്ഞു. ഹിന്ദു മതത്തിലെ ജാതി തിരിച്ചുള്ള അനീതിയും വേർതിരിവുമാണ്​ ഇൗ നിലപാടിലേക്ക്​ എത്തിച്ചത്​. ഡോ: ബി.ആർ അംബേദ്​കറും തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പർമാർ പറഞ്ഞു.

ഗോരക്ഷാപ്രവർത്തകർ ഉനയിൽ ദലിതുക​ളെ വേട്ടയാടിയതും ബുദ്ധമതത്തിലേക്കുള്ള മതപരിവർത്തനത്തിന്​ കാരണമായിയെന്ന്​ സംഗീത പർമാറി​െൻറ ഭർത്താവ്​ ശശികാന്ദ്​ പറഞ്ഞു. അഖില ഭാരതീയ ബുദ്ധമഹാസംഘം സെക്രട്ടറിയാണ് ഇവര്‍ക്ക് ദീക്ഷ നല്‍കി മതപരിവര്‍ത്തനം നടത്തിയത്. ആരുടെയും ഭീഷണിയോ പ്രലോഭനവുമോ അല്ല , നേരെ മറിച്ച്​ മതത്തിലെ വിവേചനത്തെ തുടർന്ന്​ സ്വന്തം ഇഷ്​ടപ്രകാരമാണ്​ ബുദ്ധമതം സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.